‘ഇന്ത്യ നമുക്ക് ഭീഷണിയാണ്’; ചൈനയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍

പ്രതീകാത്മക ചിത്രം

ബീജിംഗ്: ഉത്പാദനമേഖലയില്‍ ഇന്ത്യ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്. ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ തങ്ങളുടെ വ്യാപാര മേഖല ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ ചൈനീസ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്. ഇതിനായി വിവിധ നിര്‍ദ്ദേശങ്ങളും മാധ്യമങ്ങള്‍ പറയുന്നുണ്ട്.

ഉല്‍പ്പാദന മേഖലയിലെ തൊഴിലുകള്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ച് കൊണ്ടു വരണമെന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ പ്രസ്താവനയും ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൈനയ്ക്ക് പുറത്തു നിന്നുള്ള നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ തങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം എന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ചൈനീസ് സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദ്ദേശം.

ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, പെഗാട്രണ്‍ കോര്‍പ്പറേഷന്‍, വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ എന്നീ തായ്‌വാന്‍ കമ്പിനികളാണ് ആപ്പിളിന്റെ പ്രധാന അസംബ്ലര്‍മാര്‍. അതുകൊണ്ട് തന്നെ ഇതില്‍ ഏതെങ്കിലും കമ്പിനിയായിരിക്കും ഇന്ത്യയിലും ആപ്പിളിന്റെ അസംബ്ലിംഗ് ജോലികള്‍ ചെയ്യുക. ഇന്ത്യയിലെ ജോലിസാധ്യതകളെ പറ്റി ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ഇതിനോടകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്നും ചൈനീസ് മാധ്യമത്തിലെ ലേഖനത്തില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top