കൂട്ടബലാത്സംഗത്തിനു ശേഷം ദേഹത്ത് വണ്ടി കയറ്റി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പ്രതീകാത്മക ചിത്രം

ചുരു, രാജസ്ഥാന്‍: കൂട്ടബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ശേഷം പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി മോട്ടോര്‍ സൈക്കിള്‍ കയറ്റിയതിനെ തുടര്‍ന്ന് പരുക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. അരയ്ക്ക് താഴോട്ട് ചലനം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ മൂത്രാശയത്തിനും കുടലിനും ഗുരുതരമായ പരുക്കാണ് ഉള്ളത്. രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്മസ് നാളില്‍ പുലര്‍ച്ചെ 3:30-ഓടെയായിരുന്നു സംഭവം.

രണ്ട് പേരാണ് 15-കാരിയായ പെണ്‍കുട്ടിയോട് ഈ ക്രൂരത കാണിച്ചത്. മകളുടെ സുരക്ഷ സംബന്ധിച്ച് പേടിയുണ്ടെങ്കിലും കേസുമായി മുന്‍പോട്ട് പോകാനാണ് തീരുമാനമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇവരുടെ കുടുംബത്തിന് അടുത്തറിയാവുന്നവര്‍ തന്നെയാണ് പ്രതികള്‍. കേസുമായി മുന്‍പോട്ട് പോകുന്നതിനെതിരെ ഭീഷണി ഉണ്ടെന്നും പിതാവ് പറയുന്നു.

‘എനിക്ക് പേടിയുണ്ട്. വളരെ പേടിയുണ്ട്. ഇന്ന് അവര്‍ എന്റെ മകളോട് ഇത് ചെയ്തു. നാളെ മറ്റൊരു പെണ്‍കുട്ടിയ്ക്ക് ഈ അവസ്ഥ ഉണ്ടായാലോ?’ പിതാവ് ചോദിക്കുന്നു.

12-ആം ക്ലാസില്‍ പഠിക്കുന്ന മകളെ അറിയാവുന്ന രണ്ട് പേരാണ് അവളോട് ഇത് ചെയ്തത് എന്നാണ് പരാതിയില്‍ പറയുന്നത്. രാകേഷ്, നരേഷ് ഭാര്‍ഗവ എന്നിവര്‍ ചേര്‍ന്ന് മകളെ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൊണ്ടുപോയ ശേഷമാണ് ബലാത്സംഗം ചെയ്തതും മര്‍ദ്ദിച്ചതുമെന്നും പരാതിയില്‍ പറയുന്നു.

ജയ്പൂരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. നട്ടെല്ലിന് ഭേദമാക്കാന്‍ അസാധ്യമായത്ര ഗുരുതരമായ പരുക്കാണ് പെണ്‍കുട്ടിയ്ക്ക് ഉള്ളതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പരുക്കുകള്‍ ഭേദമാകണമെങ്കില്‍ നീണ്ടനാളത്തെ ചികിത്സ വേണം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top