ഷാര്‍ജയില്‍ എടിഎം മോഷ്ടാക്കള്‍ പിടിയില്‍; പിടിയിലായവര്‍ ആഫ്രിക്കന്‍ സ്വദേശികള്‍

പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയിലെ ഷാര്‍ജയില്‍  എടിഎം  മോഷ്ടാക്കള്‍ പിടിയില്‍. ഇരുപതോളം പേരാണ് അറസ്റ്റിലായത്. ആഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായ ഇരുപത് പേരും.

എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ ഇരുപത് നൈജീരിയന്‍ പൗരന്‍മാരെയാണ് ഷാര്‍ജ പൊലീസ്  അറസ്റ്റ് ചെയ്തത്. നാല് സംഘങ്ങളില്‍പ്പെട്ടവരാണ് ഇവര്‍. മോഷണം നടത്തുന്നതിനായി സന്ദര്‍ശകവീസയില്‍ യുഎഇയില്‍ എത്തിയവരാണ് ഇവര്‍. ഷാര്‍ജ കിംഹ് അബ്ദുള്‍ അസീസ് റോഡിലാണ് ആദ്യമോഷണം അരങ്ങേറിയത്.

ദുബായി കോമേഷ്യല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും 340000 ദിര്‍ഹം ആണ് സംഘം കവര്‍ന്നത്. സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷമായിരുന്നു മോഷണം. രണ്ട് ദിവസത്തിന് ശേഷം സംഘം മറ്റൊരു എടിഎം കൂടി കൊള്ളയടിച്ചു. ഇത്തവണ സഫീര്‍ മാളിന് സമീപമുള്ള എടിഎമ്മില്‍ നിന്നും ഏഴ് ലക്ഷം ദിര്‍ഹം ആണ് സംഘം കവര്‍ന്നത്.

മുവൈയ്‌ല മേഖലയില്‍ പണം കൊണ്ടുപോകുന്ന വാഹനം കൊള്ളയടിച്ച് 710000 ദിര്‍ഹവും സംഘം കൊള്ളയടിച്ചു. പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മറ്റൊരു എടിഎം കൊള്ളക്ക് കൂടി സംഘം ശ്രമിച്ചു എങ്കിലും പൊലീസ് ആ ശ്രമം പരാജയപ്പെടുത്തി. എമിറേറ്റില്‍ പല അപ്പാര്‍ട്ട്‌മെറ്റുകളിലായിട്ടാണ് സംഘം താമസിച്ചിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. കൊള്ളയടിച്ച പണം ഇവര്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.മോഷണം നടന്ന് ചുരുങ്ങിയ കാലയളവിലാണ് സംഘത്തെ ഷാര്‍ജ പൊലീസ് വലയിലാക്കിയത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top