യുഎഇയില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ഇനി ലൈസന്‍സ് നിര്‍ബന്ധം

പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ഇനി ലൈസന്‍സ് നിര്‍ബന്ധം. വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. അപകടകാരികളായ മൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം ആണ് ഇത്. വളര്‍ത്തുനായ്കള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിന് അടുത്ത ജൂണ്‍വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.

അപകടാരികളായ മൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമത്തിന് കഴിഞ്ഞ മാസം ആണ് യുഎഇ പ്രസിഡന്റെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയത്. പുതിയ നിയമപ്രകാരം നായ്ക്കളെ വളര്‍ത്തുന്നവര്‍ പ്രദേശിക അധികൃതരില്‍ നിന്നും ലൈസന്‍സ് എടുത്തിരിക്കണം. ഇത് കൂടാതെ നായ്ക്കളെ പൊതുസ്ഥലത്ത് കൊണ്ടുവരുമ്പോള്‍ കോളറും ചടങ്ങലയും ധരിപ്പിച്ചിരിക്കണം. ചങ്ങല അല്ലേങ്കില്‍ നായയെ ബന്ധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സമാനമായ വസ്തു കഴുത്തില്‍ ധരിപ്പിക്കണം.

അധികൃതരില്‍ നിന്നും ലൈസന്‍സ് നേടാതെ നായകളെ വളര്‍ത്തിയാല്‍ പതിനായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴയായി ലഭിക്കുക. നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്കും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ലൈസന്‍സ് എടുത്തിട്ടില്ലാത്തവര്‍ക്കും നായ്കള്‍ക്ക്  പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടില്ലാത്തവര്‍ക്കും അതിന് ജൂണ്‍ പകുതി വരെ സമയം അനുവദിച്ചിട്ടുണ്ട്.രാജ്യത്തെ മുഴുവന്‍ പ്രാദേശി അധികൃതരും ലൈസന്‍സ് ഉള്ള നായ്ക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കണം എന്നും നിയമം അനുശാസിക്കുന്നു.

അതെസമയം തന്നെ എല്ലാതരം വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും പുതിയ നിയമപ്രകാരം നിരോധനം ഉണ്ട്.മൃഗശാലകള്‍ സഫാരി പാര്‍ക്കുകള്‍ സര്‍ക്കസുകള്‍ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് മാത്രമായിരിക്കും ഇനി മുതല്‍ വന്യമൃഗങ്ങളെ വളര്‍ത്താന്‍ അനുമതി ലഭിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top