‘വെടിക്കെട്ട് താരത്തില്‍ നിന്നും പക്വതയുള്ള നായകനിലേക്ക് വളര്‍ന്ന താരമാണ് ധോണി’; വിരമിക്കല്‍ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സച്ചിന്‍

ഫയല്‍ ചിത്രം

മുംബൈ: അപ്രതീക്ഷിതമായി നായകന്‍ സ്ഥാനം രാജിവച്ച ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സച്ചിന്റെ താന്‍ ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടീമിനായി അദ്ദേഹത്തില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു സച്ചിന്റെ പോസ്റ്റ്. ട്വന്റി-20 യിലും ഏകദിനത്തിലും ഇന്ത്യ ധോണിയുടെ കീഴില്‍ നിരവധി വിജയങ്ങള്‍ കൊയ്തിട്ടുണ്ടെന്നും ഓര്‍മ്മപ്പെടുത്തിയ സച്ചിന്‍ വെടിക്കെട്ട് താരത്തില്‍ നിന്നും സ്ഥിരതയും പക്വതയുള്ള നായകനിലേക്കുള്ള ധോണിയുടെ വളര്‍ച്ചയേയും പ്രശംസിച്ചു.

അനിവാര്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ് ധോണി ടീം ഇന്ത്യയുടെ അമരത്തുനിന്ന് പടിയിറങ്ങുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയാണ് ധോണിയുടെ വിടവാങ്ങലിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

താര രാജാക്കന്മാര്‍ കളമൊഴിഞ്ഞ, നാഥനില്ലാ കളരിയായി മാറിയ ഇന്ത്യന്‍ ടീമിനെ തന്റെ തോളിലേറ്റി ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച താരമാണ് എംഎസ് ധോണി. 2007 ല്‍ ആരും പ്രതീക്ഷയര്‍പ്പിക്കാത്ത, പരിചയ സമ്പന്നരല്ലാത്ത ഒരു താരനിരയുമായി ദക്ഷിണാഫ്രിക്കയിലേക്ക് ട്വന്റി-20 ലോകകപ്പിലേക്ക് ധോണി യാത്ര തിരിക്കുമ്പോള്‍ ഒന്നാം റൗണ്ടില്‍ കവിഞ്ഞൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചരിത്രം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചു 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്‌സില്‍ ലോകത്തെ ഞെട്ടിച്ചത് പോലെ ചിര വൈരികളായ പാകിസ്താനെ ഫൈനലില്‍ തകര്‍ത്ത് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ നെറുകയിലേക്ക്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്.

സച്ചിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top