മംഗള്‍യാന് ശേഷം ഐഎസ്ആര്‍ഒ മറ്റു ഗ്രഹങ്ങളിലേക്ക് കണ്ണുവയ്ക്കും; ആദ്യം ശുക്രനും വ്യാഴവും

പ്രതീകാത്മക ചിത്രം

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന് ശേഷം ഐഎസ്ആര്‍ഒ മറ്റു ഗ്രഹങ്ങളേപ്പറ്റി പഠിക്കാന്‍ ഉപഗ്രഹങ്ങളെ അയയ്ക്കും. ശുക്രനേപ്പറ്റിയും വ്യാഴത്തെപ്പറ്റിയുമാണ് ആദ്യ ഉദ്യമങ്ങളില്‍ പഠിക്കുക.

‘മറ്റ് ഗ്രഹങ്ങളില്‍ പര്യവേഷണം ചെയ്യാന്‍ ഐ എസ് ആര്‍ ഒ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ശുക്രനും വ്യാഴവുമാണ് ആദ്യം പര്യവേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗ്രഹങ്ങള്‍. അതിന് ഏതു തരത്തിലുള്ള ഉപഗ്രഹങ്ങളും റോക്കറ്റുകളുമാണ് വേണ്ടിവരിക എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ തീരുമാനത്തിലെത്താന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും’ ഐ എസ് ആര്‍ ഒ അസോസിയേറ്റ് ഡയറക്ടര്‍ എം നാഗേശ്വര റാവു പറഞ്ഞു.

സൂര്യനില്‍നിന്ന് ക്രമത്തില്‍ 162 മില്യനും 610 മില്യനും കിലോമീറ്ററുകള്‍ അകലെയാണ് ശുക്രനും വ്യാഴവും. സൂര്യന്‍ ഭൂമി എന്നിവയുടെ ചലനങ്ങള്‍ അനുസരിച്ച് 19 മാസങ്ങളിലൊരിക്കലേ വ്യാഴത്തിലേക്ക് ഉപഗ്രഹം അയയ്ക്കാന്‍ അവസരം ഉണ്ടാവൂ. മംഗള്‍യാന്‍ രണ്ട് അടുത്ത വര്‍ഷമാണ് വിക്ഷേപിക്കുക. മംഗള്‍യാനുശേഷമേ മറ്റ് ഉദ്യമങ്ങള്‍ ഉണ്ടാവൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top