സൗജന്യ ഡാറ്റയും കോളുകളും പ്രഖ്യാപിച്ച് എയര്‍ടെല്‍

റിലയന്‍സ് ജിയോയുടെ കടന്നുവരവ് രാജ്യത്തെ ടെലികോം രംഗത്ത് ഉണ്ടാക്കിയ ചലനങ്ങള്‍ ചില്ലറയല്ല. രാജ്യം ഇന്റെര്‍നെറ്റ് അതിഷ്ഠിതമായി മാറുന്നു എന്നാണ് റിലയന്‍സ് ജിയോയുടെ കടന്നുവരവ് ഉണ്ടാക്കിയ പ്രധാന മാറ്റം. ഉപയോക്താക്കള്‍ക്ക് ജിയോ നല്‍കിയ ഓഫറുകള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹാചര്യത്തില്‍ ജിയോക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഭാരതി എയര്‍ടെല്‍ അവരുടെ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതു പ്രകാരം മറ്റു സേവനദാതാക്കളില്‍ നിന്നും ജനുവരി 4 മുതല്‍ ഫെബ്രുവരി 28 വരെ ഉള്ള കാലയിളവില്‍ എയര്‍ടെല്ലിലേക്ക് മാറുന്നവര്‍ക്കായി വര്‍ഷം മുഴുവനും നിലനില്‍ക്കുന്ന സൗജന്യ 4ജി ഡേറ്റയും, കോളുകളും അവതരിപ്പിച്ചിരിക്കുന്നു. നിലവിലെ ഉപയോക്താക്കള്‍ 4 ജി ഫോണിലേക്ക് മാറിയാലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ഓഫറിലുടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അതിവേഗ ഇന്റെര്‍നെറ്റ് സേവനം അനുഭവിച്ചറിയുവാന്‍ സാധിക്കുമെന്ന് എയര്‍ടെല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി പറഞ്ഞു. ഇൗ ഓഫര്‍ പ്രകാരം പ്രീപെയ്ഡ് ഉപയോക്താക്കള്‍ 345 രൂപയുടെ അണ്‍ലിമിറ്റഡ് കോളിങ് പായ്ക്ക് തിരഞ്ഞെടുക്കുക്കണം. അവര്‍ക്ക് കോളുകള്‍ കൂടാതെ മാസം 3ജിബി എന്ന കണക്കില്‍ ഇന്റെര്‍നെറ്റ് ഡേറ്റ ലഭ്യമാകുന്നതാണ്. പോസ്റ്റപെയ്ഡ് ഉപയോക്താക്കള്‍ ഈ സേവനം ലഭിക്കുന്നതിനായി 549 രൂപയുടെ പ്ലാനാണ് തിരഞ്ഞെടുക്കേണ്ടത് ഇവര്‍ക്കും പ്രതിമാസം 3ജിബി കണക്കില്‍ 2017 ഡിസംബര്‍ വരെ ഉപയോഗിക്കുവാന്‍ സാധിക്കും.

റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കേ എയര്‍ടെല്ലിന്റെ ഈ ആനുകൂല്യങ്ങള്‍ അനേകം പേരെ ആകര്‍ഷിക്കുവാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ടെലികോം മേഖലയിലെ മത്സരങ്ങള്‍ കടുക്കുമെന്നാണ് ഈ ആനുകൂല്യങ്ങള്‍ സുചിപ്പിക്കുന്നത്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top