special page

മറിഞ്ഞു വീണ മേശയ്ക്കടിയില്‍ നിന്നും ഇരട്ട സഹോദരനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന കുട്ടി ഹീറോ (വീഡിയോ)

യൂറ്റാ: സൈബര്‍ ലോകത്ത് ഹിറ്റ് നേടി യൂറ്റായില്‍ നിന്നൊരു കുട്ടി ഹീറോയുടെ വീഡിയോ . കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മറിഞ്ഞുവീണ മേശയ്ക്കടിയില്‍പ്പെട്ട ഇരട്ട സഹോദരനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന രണ്ടു വയസ്സുകാരനായ കുട്ടി ഹീറോയുടെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ തരംഗം തീര്‍ത്ത് മുന്നേറുന്നത്. ബൗഡി, ബ്രോക്കി എന്നിവരാണ് വീഡിയോയിലെ താരങ്ങള്‍.

വീടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മേശ മറിഞ്ഞു താഴേക്കു വീഴുന്നത്. പൊതുവേ കൃസൃതിക്കുടുക്കകളായ കുട്ടികളിലൊരാള്‍ മേശയുടെ ഡ്രോയ്ക്കുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മറിഞ്ഞു വീണ മേശയ്ക്കുള്ളില്‍ കുരുങ്ങിയ  ബ്രോക്കിനെ രക്ഷപ്പെടുത്താനായി പിന്നീട് ഇരട്ട സഹോദരനായ ബൗഡിയുടെ  ശ്രമം. എന്നാല്‍ വലിയ മേശ എടുത്തുമാറ്റി സഹോദരനെ രക്ഷപ്പെടുത്താനുള്ള ബൗഡിയുടെ സാഹസികതയാണ് വൈറലാവുന്നത്. ഏറെ നേരത്തെ കഷ്ടപ്പാടിനൊടുവിലാണ് മേശയ്ക്കടിയില്‍ നിന്നും  ബ്രോക്ക്   സഹോദരനായ ബൗഡിനെ രക്ഷപ്പെടുത്തുന്നത്.

കുട്ടികളെ ഉറക്കി കിടത്തിയിരുന്ന മുറിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ  സംഭവം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുള്ള വീട്ടില്‍ എത്രത്തോളം സുരക്ഷ ഒരുക്കണമെന്ന് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത്ര അപകടകരമാം വിധത്തില്‍ ഒരു മേശ മുറിക്കുള്ളില്‍ സ്ഥാപിച്ചത് തങ്ങളുടെ തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരു പാഠമാവട്ടെ എന്ന ഉദ്ദേശത്തിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കുട്ടികളുടെ പിതാവായ റിക്കി ഷോഫ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top