തല കുനിച്ച് ബംഗലൂരു; പുതുവത്സര രാവില്‍ യുവതിയെ പീഡിപ്പിക്കുന്ന സ്‌കൂട്ടര്‍ യാത്രികരുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗലൂരു: പുതുവത്സര രാവില്‍ നടന്ന അതിക്രമങ്ങള്‍ വിവാദമായതിന് പിന്നാലെ ബംഗലൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ അന്നേ ദിവസം നടന്ന അതിക്രമങ്ങള്‍ പുറത്ത് വരുന്നു. കമ്മനഹള്ളിയിലെ പൊതു നിരത്തില്‍ യുവതിയെ പീഡിപ്പിക്കുന്ന രണ്ട് സ്‌കൂട്ടര്‍ യാത്രികരുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയ യുവതി, വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കവെ സ്‌കൂട്ടറില്‍ വന്ന രണ്ട് ചെറുപ്പക്കാര്‍ യുവതിയെ കടന്ന് പിടിച്ച് ബലാത്സംഗ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ യുവതിയെ സ്‌കൂട്ടറിനോട് ചേര്‍ത്ത് ഇരുവരും പീഡിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്. സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് യുവതിയെ പിഡീപ്പിക്കുന്ന ചെറുപ്പക്കാരകുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് വീട്ടുകള്‍ ദൃശ്യങ്ങള്‍ പൊലീസിനും മാധ്യമങ്ങള്‍ക്കും കൈമാറുകയായിരുന്നു.

നേരത്തെ, പുതുവത്സര രാവില്‍ ബംഗളൂരുവിലെ പ്രശസ്തമായ എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപക അതിക്രമങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top