ട്രെയിലറിന് ശേഷം ‘ഭൈരവ’യുടെ മേക്കിംഗ് വീഡിയോയും നെറ്റില്‍ ഹിറ്റ്; വീഡിയോ കാണാം

ഭൈരവ മേക്കിംഗ് വീഡിയോയില്‍ നിന്ന്

ഇളയ ദളപതി വിജയിന്റെ 60-ആം ചിത്രമായ ‘ഭൈരവ’യുടെ ട്രെയിലര്‍ പുതുവര്‍ഷസമ്മാനമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്ള ഭൈരവയുടെ ട്രെയിലറിന് പിന്നാലെ മറ്റൊരു വീഡിയോയും നെറ്റില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

ഭൈരവയുടെ ക്യാമറയ്ക്ക് പുറകിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിജയിന്റെ ആക്ഷന്‍രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

മലയാളത്തിലെ നിര്‍മ്മാതാവായ സുരേഷ് കുമാറിന്റേയും മുന്‍കാല നടി മേനകയുടേയും മകളായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം തെരിക്ക് ശേഷമുള്ള വിജയ്യുടെ ചിത്രമാണ് ഭൈരവ. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്.

വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു,ഹരീഷ് ഉത്തമന്‍, സതീഷ്, അപര്‍ണ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വരുന്ന പൊങ്കലിന്   ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേക്കിംഗ് വീഡിയോ കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top