പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കിന് ആര്‍ബിഐ അംഗീകാരം; ഫ്രെബുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും

ഫയല്‍ ചിത്രം


മുംബൈ: രാജ്യത്ത് വന്‍ പ്രചാരം നേടിയ ഇ-വാലറ്റ് ആപ്പായ പേടിഎമ്മിന് ബാങ്കിങ് മേഖലയിലേക്ക് ചുവടുമാറുവാനായി റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഡിസംബറിലാണ് പേടിഎം ബാങ്ക് തുടങ്ങുവാനുള്ള അനുമതിക്കായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചത്.

ഇതിനായി അവര്‍ 2016 ആഗസ്റ്റില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന കമ്പനി അവര്‍ രൂപീകരിച്ചിരുന്നു. രാജ്യത്തെ ബാങ്കിങ് മേഖലയില്‍ മാതൃകാപരമായ സേവനങ്ങള്‍ സാധാരണക്കാര്‍ക്കായി നല്‍കുവാനാണ് പേടിഎം ലക്ഷ്യമിടുന്നത് കൂടാതെ ലോകോത്തര സാങ്കേതികവിദ്യയാണ് ബാങ്കിങ് മേഖലയില്‍ പേടിഎം അവതരിപ്പിക്കുന്നതെന്നും സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.

എല്ലാവിധ സേവനങ്ങളും ലഭ്യമാകുന്ന ബാങ്കിന്റെ ആദ്യ ബ്രാഞ്ച് നോയിഡയില്‍ ഫെബ്രുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കും. സ്മാര്‍ട്ടഫോണ്‍ അധിഷ്ഠിത ബാങ്കിങ്ങിനാകും പേടിഎം പ്രാധാന്യം നല്‍കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top