പുതുച്ചേരി മുന്‍മന്ത്രിയെ അജ്ഞാത സംഘം കൊലപ്പെടുത്തി

വിഎംസി ശിവകുമാര്‍

പുതുച്ചേരി: പുതുച്ചേരി മുന്‍മന്ത്രി വിഎംസി ശിവകുമാറിനെ (67) വെട്ടിക്കൊലപ്പെടുത്തി. അജ്ഞാതരായ ഒരു സംഘം ആളുകളാണ് കൊല നടത്തിയത്. ഇന്ന് പകല്‍ കാരക്കലില്‍ വെച്ചായിരുന്നു സംഭവം.

കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക് പരിശോധനകള്‍ക്ക് കാറില്‍ പോവുകയായിരുന്ന ശിവകുമാറിനെ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയ്ക്ക് സമീപമുള്ള ടിആര്‍ പട്ടിനത്ത് വെച്ച് സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിഎംകെ സ്ഥാനാര്‍ത്ഥിയായി നാലുതവണയും സ്വതന്ത്രനായി ഒരു തവണയും ശിവകുമാര്‍ പുതുച്ചേരി നിയമസഭയിലെത്തി. 1980 മുതല്‍ തുടര്‍ച്ചയായി നീരാവി ടിആര്‍ പട്ടനം മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 1996 മുതല്‍ 2000 വരെ പുതുച്ചേരി നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചു. നിലവില്‍ എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ശിവകുമാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top