കൊച്ചിയില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ കീഴടങ്ങി

ഫയല്‍ ചിത്രം

കൊച്ചി: പട്ടാപ്പകല്‍ നഗരത്തിലെ പെട്രോള്‍ പമ്പില്‍വെച്ച് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. ആക്രമണം നടത്തിയ സരുണ്‍, നിധീഷ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബര്‍ 27 നാണ് വൈപ്പിനിലെ പെട്രോള്‍ പമ്പില്‍ വെച്ച് കുടുംബത്തോടൊപ്പം ജീപ്പില്‍ യാത്രചെയ്യുകയായിരുന്ന നിഖില്‍ ജോസിനെ ഒരുസംഘം ആക്രമിച്ചത്. നിഖിലിനെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ട് നിഖിലിനെ അക്രമികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പെട്രോള്‍ അടിക്കാനായി പമ്പില്‍ കയറിയപ്പോഴായിരുന്നു അക്രമം.

ജീപ്പിന് പിന്നിലിരുന്ന ബന്ധുവായ യുവാവിനെയായിരുന്നു ആദ്യം ആക്രമിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സംഭവത്തില്‍ നിഖില്‍ ഇടപെട്ടതോടെ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ നിഖിലിന്റെ കൈക്കും മുഖത്തും മുതുകിലും സാരമായി പരുക്കേറ്റിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും പ്രിതകളെ പിടിക്കാന്‍ ആദ്യ ദിവസങ്ങളില്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇത് വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഗൂണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ പ്രത്യേക സംഘത്തെ കൊച്ചി പൊലീസില്‍ രൂപീകരിച്ചത് രണ്ടുമാസം മുന്‍പാണ്. എന്നാല്‍ ഇതുവരെ ഗൂണ്ടാ ആക്രമണങ്ങളില്‍ യാതൊരു വിധത്തിലുമുള്ള മാറ്റമില്ലാത്തതാണ് വ്യാപക വിമര്‍ശനത്തിന് വഴിയൊരുക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top