അങ്കമൊക്കെ നിയമസഭയില്‍ മാത്രം ; പാട്ടും ഡാന്‍സുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദിയില്‍ തകര്‍ത്താടിയപ്പോള്‍

പ്രതീകാത്മക ചിത്രം

ഷില്ലോംഗ്: രാഷ്ട്രീയത്തില്‍ എന്നും പരസ്പരം കടിച്ചു കീറുന്ന, വിമര്‍ശനശരങ്ങളുമായി കടന്നാക്രമിക്കുന്നവരായി മാത്രമേ നാം മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും കണ്ടിട്ടുള്ളു. അത് ഏത് സംസ്ഥാനമായാലും ശരി. ചരിത്രം അങ്ങനെയാണ് നമുക്ക് കാണിച്ച് തന്നിരിക്കുന്നതും. എന്നാല്‍ ഇതുവരെയുള്ള ധാരണകളെയെല്ലാം തിരുത്തുന്നതാണ് ഈ വീഡിയോ. പരസ്പരം വിമര്‍ശിച്ചല്ല പകരം ഒരുമിച്ച് ഒരുവേദിയില്‍ ഗാനമാലപിച്ചാണ് ഇരുവരും കത്തിക്കയറുന്നത്.

മേഘാലയയിലെ മുഖ്യമന്ത്രിയായ മുകുള്‍ സാഗ്മയും പ്രതിപക്ഷ നേതാവ് ഡോ: ദോന്‍കുപാര്‍ റോയിയുമാണ് വീഡിയോയില്‍ ആടിപ്പാടി  തകര്‍ക്കുന്നത്. മുതിര്‍ന്ന നേതാവായ പോള്‍ ലിങ്‌ഡോവും വീഡിയോയില്‍ ഉണ്ട്. പ്രശസ്ത പോപ് മ്യൂസ്‌ക് ബാന്റായ ബീറ്റില്‍സിന്റെ ഹിറ്റ് ഗാനമായ ഓള്‍ മൈ ലവിംഗ് എന്ന ഗാനമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് ചേര്‍ന്ന് വേദിയില്‍ ആലപിച്ചത്. രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്.

പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പരസ്പര ആക്രമണ-പ്രത്യാക്രമണങ്ങള്‍ മാത്രം വാര്‍ത്തയാകുന്ന കാലത്ത് ഈ വീഡിയോയും വീഡിയോയിലെത്തുന്ന നേതാക്കളും രാഷ്ട്രീയ രംഗത്ത് പുത്തന്‍ ആശയമാണ് മുന്നോട് വയ്ക്കുന്നത്. സംഗീതത്തിനും കലയ്ക്കും രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിന് വ്യക്തി ബന്ധത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഇവര്‍ കാണിച്ച് തരുന്നു.

അച്ഛന്‍-മകന്‍ രാഷ്ട്രീയ പോര് ദേശീയ രാഷ്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്ന കാലത്താണ് ഇതെന്നും ഓര്‍ക്കണം.

DONT MISS