ആറുമണിക്കൂര്‍ സര്‍ജറി, യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 16 കിലോ ഭാരമുള്ള ട്യൂമര്‍

പ്രതീകാത്മ ചിത്രം

മുംബൈ: താനെ സ്വദേശിയായ യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 16 കിലോ ഭാരമുള്ള  ട്യൂമര്‍. വയര്‍ വീര്‍ത്തുവരുന്നത് കണ്ട് ഗര്‍ഭിണിയാണെന്നു പോലും ആളുകള്‍ തെറ്റിദ്ധരിച്ചു പോകുന്ന അവസ്ഥ എത്തിയപ്പോഴാണ് 39 കാരിയായ താനെ സ്വദേശിയായ യുവതി ഓപ്പറേഷന് വിധേയയായത്. അങ്ങനെ ആറുമണിക്കൂര്‍ നീണ്ട സര്‍ജറിയ്ക്ക് ശേഷം 16 കിലോ ട്യൂമറാണ് ഇവരുടെ വയറില്‍ നിന്ന് നീക്കിയത്.

രോഗം പകരുന്നത് തടയാനായി ട്യൂമറിനൊപ്പം ഇവരുടെ ഗര്‍ഭാശയവും വന്‍കുടലിന്റെ കുറച്ച് ഭാഗവും കളയേണ്ടിവന്നു എന്നാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി ട്യൂമര്‍ വരാനുള്ള സാദ്ധ്യയും തള്ളിക്കളയാനാവില്ല. കാരണം 2014 ഡിസംബറില്‍ ഇതേപോലെതന്നെയുള്ള ഒരു ഓപ്പറേഷനിലൂടെ ഈ സ്ത്രീയില്‍നിന്ന് നീക്കിയത് 13 കിലോ വരുന്ന ട്യൂമറാണ്. അതിനുശേഷം ഇവര്‍ പലതവണ കീമോ തെറാപ്പിയിലൂടെ കടന്നുപോയി. 2015 മാര്‍ച്ചില്‍ കിഡ്നിയില്‍ നിന്ന് ട്യൂമര്‍ നീക്കി.

മുംബൈ ഗ്ലോബല്‍ ആശുപത്രിയിലെ സര്‍ജന്‍ നിമേഷ് ഷാ പറയുന്നു “ഞങ്ങള്‍ കീമോ തെറാപ്പിയും റേഡിയേഷനും പരീക്ഷിച്ചു. എന്നാല്‍ അതൊന്നും പ്രയോജനം ചെയ്തില്ല. ഇത്തവണ ട്യൂമര്‍ വളരെ വലുതായിരുന്നു. അത് അവരുടെ ആന്തരികാവയവങ്ങളെ അമര്‍ത്തിക്കൊണ്ടിരുന്നു.”

ഓപ്പറേഷന്‍ ചെയ്യപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് കെട്ടിട നിര്‍മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. “മകന് 9 വയസായി. എന്റെ കുടുംബം എന്നെ നന്നായി പിന്തുണച്ചു. ട്യൂമര്‍ എത്ര വലുതാണെങ്കിലും അവര്‍ക്ക് ഞാനൊരു ബുദ്ധിമുട്ടാകില്ല. ഓപ്പറേഷനു മുന്നെ മനസുകൊണ്ട് ഞാന്‍ നന്നായി ഒരുങ്ങിയിരുന്നു.”  അവര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top