special page

വിജയത്തിന്റെ ചവിട്ടുപടിയായി നിശ്ചയദാര്‍ഢ്യം; റിപ്പോര്‍ട്ടര്‍ ബിസിനസ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം കരസ്ഥമാക്കിയ ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്റെ വിജയ വഴികള്‍ ഇങ്ങനെ

ഡോ. ബി ഗോവിന്ദന്‍

മൂന്നാമത് റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ കഴിഞ്ഞമാസം 23-ന് കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോംപ്ലക്‌സില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി. പുരസ്‌കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ബിസിനസ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരമായിരുന്നു. ഭീമ ജ്വല്ലറിയുടെ ചെയര്‍മാനായ ഡോ. ബി ഗോവിന്ദനാണ് ഈ പുരസ്‌കാരം നേടിയത്.

ഭീമ ജ്വല്ലറിയുടെ സ്ഥാപകനായ ഭീമ ഭട്ടരാണ് ഇദ്ദേഹത്തിന്റെ പിതാവ്. മാതാവ് വനജ ഭീമ ഭട്ടര്‍ ആണ്. തന്റെ മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് ഡോ. ബി ഗോവിന്ദനെ വിജയങ്ങളിലേക്കുള്ള പടികള്‍ ചവിട്ടിക്കയറാന്‍ സഹായിച്ചത്.

വെറുമൊരു ബിസിനസുകാരന്‍ മാത്രമല്ല ഇദ്ദേഹം. കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും ജൊമോളജിയില്‍ നേടിയ ഡോക്ടറേറ്റുമായാണ് ഇദ്ദേഹം സ്വര്‍ണാഭരണ വിപണിയില്‍ തന്റെ അശ്വമേധം ആരംഭിച്ചത്. ആലപ്പുഴയിലെ ഭീമ ആന്‍ഡ് ബ്രദേഴ്‌സില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് ആയി തുടങ്ങിയ അദ്ദേഹം ഇന്ന് 1600 കോടി രൂപയുടെ വിറ്റുവരവുള്ള ഭീമ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്.

തിരുവനന്തപുരം, അടൂര്‍, നാഗര്‍കോവില്‍, മധുര, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലെല്ലാം ശാഖകളുള്ള സ്ഥാപനമാക്കി ഭീമയെ വളര്‍ത്തിയത് ചെയര്‍മാനായ ഇദ്ദേഹമാണ്. ഇന്ത്യയിലെ ആദ്യ ഐഎസ്ഒ 9001 സര്‍ട്ടിഫിക്കറ്റ് ഭീമ കരസ്ഥമാക്കിയത് 2001-ലാണ്. കേരളത്തിലെ ആദ്യ ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നേടിയതും ഭീമ തന്നെ.

വീഡിയോ:

ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ വില നേരിട്ട് അറിയുന്നതിനായി കേരളത്തില്‍ ബാര്‍ കോഡ് സംവിധാനവും, റേറ്റ് കാര്‍ഡും നടപ്പിലാക്കി. റീട്ടെയില്‍ ഔട്ട്‌ലെറ്റിന് സമീപം തന്നെ എടിഎം സംവധാനമുള്ള ആദ്യ ജ്വല്ലറി ഭീമയാണ്. കൂടാതെ ഒരേയൊരു ഔട്ട്‌ലെറ്റില്‍ നിന്ന് ഏറ്റവുമധികം മൂല്യ വര്‍ധിത നികുതി അടയ്ക്കുന്ന സ്ഥാപനം എന്ന സവിശേഷതയും ഭീമയ്ക്ക് സ്വന്തം.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വില്‍പ്പന നികുതി അടയ്ക്കുന്ന സ്ഥാപനത്തിനുള്ള പുരസ്‌കാരങ്ങള്‍ കാലങ്ങളായി നേടിക്കൊണ്ട് ആ പദവി നിലനിര്‍ത്തുകയാണ് ഭീമ. കേരള ടൂറിസം വകുപ്പിന്റെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലില്‍ ഒന്നാം സ്ഥാന്ം നിലനിര്‍ത്തിയിരുന്നത് ഭീമ ജ്വല്ലറിയാണ്. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടു കൂടിയ ഹാള്‍മാര്‍ക്കിംഗ് വേണമെന്ന് ആദ്യമായി വാദിച്ചത് ഭീമ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ. ബി ഗോവിന്ദനാണ്.

പരിചയസമ്പന്നരായ 500 പ്രൊഫഷണല്‍ ജീവനക്കാരാണ് ഭീമ ഗ്രൂപ്പിന്റെ സേവനങ്ങള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എല്ലാ ജീവനക്കാര്‍ക്കും ഇപി, ഇഎസ്‌ഐ, സൗജന്യ മെഡി ക്ലെയിം തുടങ്ങിയ നിരവധി ക്ഷേമനിധികളാണ് കമ്പിനി നല്‍കുന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിക്കുന്നയാളാണ് ഡോ. ബി ഗോവിന്ദന്‍. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ 2015-ലെ ബിഎസ്‌ഐസിസി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാര വിതരണ വേദിയില്‍ നിന്ന് ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇദ്ദേഹത്തെ അര്‍ഹനാക്കിയത് ഈ നേട്ടങ്ങള്‍ തന്നെയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top