ചികിത്സ പോര, കൊടുത്തൂ ഡോക്ടര്‍മാര്‍ക്ക് രണ്ടെണ്ണം; ബിജെപി എംപിയുടെ കയ്യേറ്റത്തിന് സാക്ഷിയായി സിസിടിവി ദൃശ്യങ്ങള്‍

സിര്‍സി: ബിജെപി പാര്‍ലമെന്റ് അംഗം ആനന്ത് കുമാറിന്റെ കൈയ്യേറ്റ ദൃശ്യങ്ങള്‍ പുറത്ത്. ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ സിര്‍സിയിലെ മൂന്ന് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്ന ആനന്ത് കുമാറിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.

തന്റെ മാതാവിനെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഡോ. മധുഖേശ്വര ജീവി, ഡോ. ബാലചന്ദ്ര, ഡോ. രാഹുല്‍ മര്‍ഷകര്‍ എന്നിവരെയാണ് ആനന്ത് കുമാര്‍ കൈയ്യേറ്റം ചെയ്തത്. കൈയ്യേറ്റ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്.

കൈയ്യേറ്റത്തിനിടയില്‍ ഒരു നഴ്‌സ് ഇടപ്പെട്ടു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ നഴ്‌സിനെ തട്ടി മാറ്റുകയായിരുന്നു. ആനന്ത് കുമാറില്‍ നിന്നും ഏറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇത് വരെയും പൊലീസില്‍ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആനന്ത് കുമാറിന്റെ പെരുമാറ്റത്തിനെതിരെ ദേശീയ തലത്തില്‍ നിന്നും പ്രതിഷേധങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top