സുന്ദര്‍ പിച്ചെ നാളെ ഇന്ത്യയില്‍ ; ഗൂഗിള്‍ തലവന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍

ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചെ ബുധനാഴ്ച്ച രാജ്യത്തെ ആഭ്യന്തര വിപണിയിലെ ഇടത്തരം സാങ്കേതിക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഗൂഗിളിലെ മറ്റു സാങ്കേതിക പ്രവര്‍ത്തകരോടെപ്പം സുന്ദര്‍ പിച്ചെയും കേന്ദ്രവിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും ചടങ്ങില്‍ പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യ നല്‍കുന്ന പ്രോത്സാഹനം വളരെ സ്വീകാര്യമായിട്ടാണ് ഗൂഗിള്‍ കാണുന്നതെന്നും അതിനാലാണ് ഇന്ത്യയിലെ വളര്‍ന്നു വരുന്ന എഞ്ചിനിയര്‍മാരുമായി സംവദിക്കുവാനും അവരില്‍ നിന്നും പുതിയ ആശയങ്ങള്‍ സ്വീകരിക്കുവാന്‍ ഗൂഗിള്‍ തയ്യാറാകുന്നതെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഗൂഗിളിന്റെ ഈ നീക്കം വിവര സാങ്കേതിക രംഗത്ത് മാറ്റങ്ങളുടെ തുടക്കമെന്ന് അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകരും. അടുത്തിടെ എഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് ഗൂഗിളില്‍ പങ്ക് ചേര്‍ന്നിട്ടുള്ളത്, ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടും നല്‍കി വരുന്നുണ്ട്. 1993 ല്‍ ഘോരക്ക്പൂറിലെ ഐഐറ്റി നിന്ന് എഞ്ചിനിയേറിംഗ് ബിരുദം നേടിയ സുന്ദര്‍ പിച്ചെ, ഇതേസമയം തന്നെ ക്യാമ്പസ് സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top