തട്ടത്തിന്‍ മറയത്തെ സുന്ദരി ഇനി ബോളിവുഡിലെ സുല്‍ത്താനൊപ്പം

ബോളിവുഡ് വീണ്ടും ഇഷയെ മാടി വിളിക്കുന്നു. സെയ്ഫ് അലിഖാനോടൊപ്പം ഷെഫ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഇഷ സമ്മതം മൂളിയിരിക്കുന്ന സിനിമയിലെ നായകന്‍ മറ്റാരുമല്ല സാക്ഷാല്‍ സല്‍മാന്‍ ഖാനാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലാണ് നടി ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. നടി പറയുന്നു- ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷമാണ് ഞാന്‍ ചെയ്യുന്നത്. കബീര്‍ ഖാന്റെ ഒരു വലിയ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം സഫലമാവുകയാണ്. 1962ലെ ഇന്ത്യാ-ചൈന യുദ്ധം പ്രമേയമായ ചിത്രത്തിന്റെ ലൊക്കേഷന്‍ മുംബൈയും മണാലിയുമാണ്.

തുടരെ ബോളിവുഡ് ചിത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും മലയാളത്തെ മറക്കാനൊന്നും ഇഷ തയാറല്ല. നിവിന്‍ പോളി നായകനായ തട്ടത്തിന്‍ മറയത്താണ് നടിയെ മലയാളത്തിന്റെ മനസില്‍ പ്രതിഷ്ഠിച്ചത്. ആന്തോളജി വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ക്രോസ് വേഡ് എന്ന സിനിമയാണ് ഇഷയുടേതായി ഇറങ്ങാനിരിക്കുന്ന മലയാള ചിത്രം. പത്ത് സംവിധായകരുടേതായി പത്ത് ചെറു ചിത്രങ്ങളാണ് ക്രോസ് വേഡില്‍ ഉള്ളത്.

ക്രോസ് വേഡില്‍ ഞാനെന്റെ ഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മായ എന്ന ഭരതനാട്യം ഡാന്‍സറായാണ് അഭിനയിക്കുന്നത്. എന്റെ സ്വപ്‌ന വേഷമാണ്. സംവിധായകന്‍ ആല്‍ബര്‍ട്ടിന്റെ പ്രതീക്ഷയ്ക്കൊപ്പം താനും ആത്മവിശ്വാസത്തിലാണെന്ന് താരം പറയുന്നു. കഥക് നര്‍ത്തകിയായ ഇഷ സിനിമയ്ക്കായി ഭരതനാട്യം അഭ്യസിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top