ദംഗല്‍ തകര്‍ത്താടുന്നു, പത്ത് ദിവസം കൊണ്ട് റെക്കോര്‍ഡ്‌ കളക്ഷന്‍

ആമിര്‍ ഖാന്റെ ക്രിസ്മസ് റിലീസായിരുന്നു ദംഗല്‍. ആമിറിനെക്കൂടാതെ ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസിനെ വിറപ്പിക്കുകയാണ്. നികേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് നൂറുകോടി നേടി ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദംഗലിന്റെ പത്തു ദിവസത്തെ നേട്ടം എത്രയാണെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുത്. 270.47 കോടി രൂപയാണ് ദംഗലിന്റെ മൊത്തം കളക്ഷന്‍. നോട്ടുനിരോധനമടക്കമുള്ള പ്രശ്‌നങ്ങള്‍ ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നു വേണം കരുതാന്‍.

ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ഈവര്‍ഷത്തെ കളക്ഷനില്‍ രണ്ടാമതാണ് ചിത്രം.  300.45 കോടി നേടിയ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താനാണ് ഒന്നാം
സ്ഥാനത്ത്. ദംഗല്‍ ഇതേ രീതിയില്‍ കുതിപ്പുതുടര്‍ന്നാല്‍ ഉടന്‍തന്നെ സുല്‍ത്താന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറി കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top