കൃഷ്ണകുമാര്‍ വധം: മൃതദേഹ അവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തി

പ്രതീകാത്മക ചിത്രം

കൊല്ലം: രണ്ട് വർഷം മുമ്പ് കൊല്ലത്ത് നിന്നും കാണാതായ കൃഷ്ണ കുമാറിന്റെ  മൃതദേഹ അവശിഷ്ടങ്ങൾ ചിന്നക്കടയിലെ ഗോഡൗൺ പരിസരത്തുള്ള സെപ്റ്റിക്ക് ടാങ്കിൽ നിന്ന് കണ്ടെത്തി.ഗുണ്ടാ പട്ടികയിലുണ്ടായിരുന്ന കൃഷ്ണ കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കൃഷ്ണ കുമാറിന്റെ അമ്മ കോടതിയെ സമീപിച്ചിരുന്നു .തുടർന്ന് പുതിയ അനേഷണ സംഘം അനേഷണം നടത്തവേ കൃഷ്ണ കുമാറിന്റെ സുഹൃത്ത് നൽകിയ മൊഴിയാണ് നിർണായകമായത്.  2014 നവംബര്‍ 11നാണ് കൃഷ്ണകുമാറിനെ കാണാതായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top