കരിയറിലെ മോശം കാലത്ത് ലെെംഗിക ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നെന്ന് കങ്കണ റണാവത്ത്

മുബെെ: കരിയരിലെ മോശം കാലത്ത് ഒരു ലൈംഗിക ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്‍റെ അഭിനയ ജീവിതത്തില്‍ വന്‍ വഴിത്തിരിവായ ഗ്യാംസ്റ്ററില്‍ അവസരം ലഭിക്കുന്നതിനു മുന്‍പാണ് കങ്കണയ്ക്ക് ആ അവസരം ലഭിച്ചത്.

ഗ്യാംഗസ്റ്റര്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ ആ ചിത്രത്തില്‍ അഭിനയിക്കുമായിരിന്നുവെന്നും കങ്കണ വെളിപ്പെടുത്തി.  തലനാരിഴക്കാണ് കങ്കണ റണാവത്ത് എന്ന താരത്തിന്‍റെ അഭിനയ ജീവിതം വഴിമാറിയത്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാലത്താണ് അങ്ങനെ ഒരു ഓഫര്‍ വന്നത്.  പറ്റില്ല എന്ന് പറയാനായില്ല. ചിത്രം തുടങ്ങുന്നതിന് മുന്‍പ് ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു.

അതില്‍ ധരിക്കാന്‍ അവര്‍ ഒരു അങ്കി തന്നു, അതിനടിയില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു നീലച്ചിത്രം പോലെയാണ് തോന്നിയതെന്നും കങ്കണ വെളിപ്പെടുത്തി. 17 ഓ 18 പ്രായത്തിലായിരുന്നു ആ ഓഫര്‍, ഗ്യാംസ്റ്റര്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ ആ ചിത്രം ചെയ്യുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top