special page

സന്തോഷ് ട്രോഫി; സൗഹൃദ മത്സരത്തില്‍ കേരളത്തിന് മികച്ച വിജയം

കോഴിക്കോട്: സന്തോഷ് ട്രോഫിയുടെ മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ കേരളം കണ്ണൂര്‍ ആര്‍മി ബറ്റാലിയന്‍ ടീമിനെ കീഴടക്കി. ഏകപക്ഷീയമായ 7 ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. ക്യാപ്റ്റന്‍ ഉസ്മാന്റെ നേതൃത്തത്തില്‍ മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. മത്സരങ്ങള്‍ നടക്കുന്ന കോഴിക്കോട്ടെ ഗ്രൗണ്ടും അന്തരീക്ഷവും കേരളത്തിന്റെ കളിക്കാര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

പുതുമുഖങ്ങള്‍ കുടുതലുള്ള ടീമിലെ കളിക്കാര്‍ തമ്മിലുള്ള കളിയിലെ ഒത്തൊരുമ വര്‍ദ്ധിപ്പിക്കുവാനും കൂടി വേണ്ടിയാണ് ഇത്. 5 ആം തീയ്യതി മുതലാണ് സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 5ന് വൈകീട്ട് പുതുച്ചേരിയോടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏറെ കാലത്തിന് ശേഷം ഏറ്റവും മികച്ച ടീം എന്ന വിശേഷണത്തോടെയാണ് കേരളം ഇക്കുറി കളത്തിലിറങ്ങുന്നത്.

യുവത്വത്തിനും പരിചയ സമ്പത്തിനും ഒരേ അളവില്‍ പ്രാധാന്യം കൊടുക്കുന്ന ടീം വലിയ വിജയ പ്രതീക്ഷകളാണ് വച്ചു പുലര്‍ത്തുന്നത്. ഉസ്മാന്‍ നയിക്കുന്ന 20 അംഗ ടീമില്‍ പതിനൊന്ന് പേരും പുതു മുഖങ്ങളാണ്. താരതമ്യേന ശക്തരായ ടീമുകള്‍ അണിനിരക്കുന്ന ഗ്രുപ്പ് എ വിഭാഗത്തിലാണ് കേരളം കളിക്കുന്നത്.

മുന്‍ കേരളാ ക്യാപ്റ്റന്‍ കൂടിയായ വി പി ഷാജിയാണ് ടീമിന്റെ പരീശിലകന്‍. ഇക്കുറി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തങ്ങള്‍ക്കാകും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2004 ലാണ് കേരളം അവസാനമായി കപ്പ് നേടിയത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top