‘ മോനേ അതാണ് നിന്റെ അച്ഛന്റെ എതിരാളി ‘ ; മെസിയെ മകന് പരിചയപ്പെടുത്തുന്ന ക്രിസ്റ്റ്യാനോ (വീഡിയോ)

ലോക ഫുട്‌ബോളിലെ രാജകുമാരന്മാരാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവര്‍ക്കും ലോകമെമ്പാടും ആരാധകരുണ്ട്. ആരാണ് വലിയവനെന്ന് ആരാധര്‍ക്കിടയില്‍ എന്നും തര്‍ക്കം നടക്കുന്നതുമാണ്. എന്നാല്‍ പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ് മെസിയും ക്രിസ്റ്റ്യാനോയും.

സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ തെളിവാണ് ഈ വീഡിയോ. തന്റെ മകന് ക്രിസ്റ്റിയാനോ മെസിയെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. തന്റെ അമ്മയ്ക്കും മകനും അരികില്‍ ഇരിക്കുന്ന ക്രിസ്റ്റിയാനോ മുറിയിലേക്ക് കടന്ന് വരുന്ന മെസിയെ മകന് ചൂണ്ടി കാണിച്ചു കൊടുക്കുകയാണ്. നാളുകള്‍ക്ക് മുമ്പ് പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ക്രിസ്റ്റിയാനോയേയും മകന്‍ റൊണാള്‍ഡോ ജൂനിയറേയും കണ്ടയുടനെ തന്നെ മെസി അവര്‍ക്കരികിലെത്തുകയും കുട്ടിയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. റൊണാള്‍ഡോ ജൂനിയറിന്റെ കവിളില്‍ ഉമ്മ വെയ്ക്കുകയും തമാശ പറയുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. കായിക ലോകത്തെ പണ്ഡിതന്മാര്‍ പോലും പലപ്പോഴും ഇരുവര്‍ക്കിടയില്‍ ആരാണ് മികച്ച താരം എന്ന ചര്‍ച്ചയില്‍ രണ്ട് ചേരിയാകുമ്പോള്‍, പരസ്പര ബഹുമാനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഒരേ ലെവലാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ.

പറങ്കിപ്പടയുടേയും റയല്‍ മാഡ്രിഡിന്റേയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോയ്ക്ക് തന്റെ മകന്റെ ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഒരു ഫോര്‍വേഡിന് വേണ്ട ജന്മ സിദ്ധമായ കഴിവുകള്‍ മകനുണ്ടെന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്.

വീഡിയോ കാണാം 

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top