ബംഗലൂരുവില്‍ ‘പുതുവത്സര അതിക്രമം’; ആഘോഷ രാവുകളില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ പതിവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗലൂരു: പുതുവത്സര ആഘോഷ രാവുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പതിവാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ബംഗലൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നടന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു പരമേശ്വര.

പുതുവത്സര ക്രിസ്മസ് രാവുകളില്‍ സംഭവിക്കുന്ന ഇത്തരം പതിവ് അതിക്രമങ്ങള്‍ക്കെതിരെ തങ്ങള്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാറുണ്ടെന്നും പരമേശ്വര വ്യക്തമാക്കി. ബംഗലൂരുവിലെ പ്രശസ്തമായ എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവടങ്ങളിലെ ആഘോഷങ്ങളില്‍ വന്‍തോതില്‍ സ്ത്രീകള്‍ക്ക് എതിരെ ലൈംഗിക അതിക്രമം ഉണ്ടായതായി ബാംഗ്ലൂര്‍ മിറര്‍ എന്ന പത്രം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവം നിര്‍ഭാഗ്യകരമാണെന്നും നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളില്‍ നിന്നും ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പരമേശ്വര വ്യക്തമാക്കി. അതേസമയം, കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും അവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വകരിക്കുമെന്നും കര്‍ണാടക ഡിജിപി ഓം പ്രകാശ് വാര്‍താത ഏജന്‍സിയായ എഎന്‍ഐ യെ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top