അനുരാഗക്കരിക്കിന്‍ വെള്ളവും കടന്ന് ഒരായിരം കിനാക്കളുമായി ബിജു മേനോന്‍

ബിജു മേനോന്‍

പുതുമുഖസംവിധായകര്‍ക്ക് യാതൊരുവിധ മടിയും കൂടാതെ ഡേറ്റ് നല്‍കുന്ന ആളാണ് ചലച്ചിത്രതാരം ബിജു മേനോന്‍. അദ്ദേഹം സംവിധായകരെ വിശ്വസിച്ചതിന്റെ ഫലമാണ് സൂപ്പര്‍ ഹിറ്റുകളായ വെള്ളിമൂങ്ങയും, അനുരാഗകരിക്കിന്‍ വെള്ളവും. ബിജു മേനോനെ നായകനാക്കി ഒരായിരം കിനാക്കള്‍ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പുതുമുഖ സംവിധായകനായ പ്രമോദ് മോഹന്‍.

മിനിസ്‌ക്രീനില്‍ ചുമ്മാ എന്ന ഹാസ്യപരമ്പര അണിയിച്ചോരുക്കിയ പ്രമോദ് മോഹന്‍ തന്റെ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്. പേരു കൊണ്ടുതന്നെ വ്യത്യസ്ഥമായ ചിത്രം കൈകാര്യം ചെയ്യുന്നത് കുറുക്കുവഴികളിലൂടെ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ ശ്രമിക്കുന്ന ഒരു പറ്റം ആളുകളുടെ ജീവിതമാണ്.

സംവിധായകരായ സിദ്ദിഖ് ലാലിന് ചിത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ കുട്ടുകെട്ടില്‍ പിറന്ന റാം ജി റാവു സ്പീക്കിങിലെ ഗാനത്തില്‍ നിന്ന് കടമെടുത്താണ് ചി്ത്രത്തിനു പേരിട്ടതെന്നും, തന്റെ ചിത്രത്തില്‍ സമാന ഹാസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും സംവിധായകന്‍ പ്രമോദ് മോഹന്‍ പറഞ്ഞു. യു കെ മലയാളിയായി എത്തുന്ന ബിജു മേനോന്റെ ജോഡി ശാരു പി വര്‍ഗ്ഗീസാണ്. ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ആനിമ, സംഗീത സംവിധാനം രഞ്ജിത്ത് മേലേപ്പാട്ട് എന്നിവരാണ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top