മെസ്സിയല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തനിക്ക് പ്രചോദനമായതെന്ന് വിരാട് കോഹ്ലി

വിരാട് കോഹ്ലി

ദില്ലി: നിലവില്‍ ലോകക്രിക്കറ്റിലെ ഏതൊരു ബൗളര്‍മാരും ഭയപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നേട്ടങ്ങളുടെ കൊടുമുടി കീഴടക്കിയ ദില്ലിക്കാരന്‍ പയ്യനോട് ആരാധന തോന്നാത്തവരായി ആരുമുണ്ടാവില്ല.

ഉയരങ്ങള്‍ കീഴടക്കൊനൊരുങ്ങുന്നവര്‍ക്ക് പ്രചോദനമേകുന്ന ജീവിതമാണ് വിരാടിന്റെത്. കൃത്യമായ പരിശീലനവും കഠിനാധ്വാനവുമാണ് വിരാടിന്റെ വിജയരഹസ്യം. ലോകത്ത് ഇത്രയും ആരാധകരുള്ള താരത്തിന് പ്രചോദനം നല്‍കിയ ആളാരാണെന്നറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് വിരാട് തന്നെ രംഗത്തെത്തി. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തനിക്ക് പ്രചോദനം നല്‍കിയ താരമെന്ന് വിരാട് പറഞ്ഞു.

ലോകഫുട്‌ബോളിലെ ഏറ്റവും കഠിനാധ്വാനിയായ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. അതാണ് അദ്ദേഹത്തെ അര്‍ഹിക്കുന്ന സ്ഥാനത്തെത്തിച്ചതെന്ന് കോഹ്ലി പറഞ്ഞു. മെസ്സി പ്രതിഭയുള്ള താരമാണ് പക്ഷേ മെസ്സിയെ വെല്ലാനുള്ള കഴിവ് റൊണാള്‍ഡോയ്ക്കുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കിയതെന്നും കോഹ്ലി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top