ആരവങ്ങള്‍ അവസാനിക്കുന്നില്ല; പ്രീമിയര്‍ ലീഗില്‍ വീണ്ടും സ്‌കോര്‍പ്പിയോണ്‍ ഗോള്‍


ലണ്ടന്‍: ഒരാഴ്ച്ച മുമ്പ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മഹിതാരന്‍ നേടിയ സ്‌കോര്‍പ്പിയോണ്‍ കിക്ക് ഗോളിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുമ്പേ ഇതാ വീണ്ടും അത്തരത്തിലൊരു സൂപ്പര്‍ ഗോള്‍ പിറന്നിരിക്കുന്നു. ഇത്തവണ ആഴ്‌സണല്‍ താരം ഒലിവര്‍ ജിറൗള്‍ഡാണ് സ്‌കോര്‍പ്പിയോണ്‍ കിക്കിലൂടെ എതിര്‍ ഗോള്‍ വല ചലിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിലായിരുന്നു ജിറൗള്‍ഡിന്റെ മാസ്മരിക ഗോള്‍ പിറന്നത്.

ഇടത് വിങ്ങില്‍ നിന്ന് അലക്‌സി സാഞ്ചസ് നല്‍കിയ ഗോള്‍ പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ജിറൗള്‍ഡിന്റെ പുറകിലായിട്ടായിരുന്നു വന്നത്. പ്രതിരോധ നിരക്കാര്‍ക്കിടയിലൂടെ വന്ന പന്ത് താരം പുറം കാല്‍ കൊണ്ട് തലമുകളിലൂടെ പോസ്റ്റിലേക്ക് തിരിച്ച് വിടുകയായിരുന്നു. മത്സരത്തില്‍ അഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 2-0 ത്തിന് തോല്‍പ്പിച്ചു. അലക്‌സി ഇവോബിയാണ് ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ നേടിയത്.

മഹിതാരന്‍റെ സ്കോര്‍പ്പിയോണ്‍ ഗോള്‍

കഴിഞ്ഞയാഴ്ച്ച സണ്ടര്‍ലാന്റിനെതിരായ മത്സരത്തിന്റെ 86 ആം മിനുറ്റിലായിരുന്നു മഹിതാരന്റെ സ്‌കോര്‍പ്പിയോണ്‍ ഗോള്‍ പിറന്നത്. വലത് വിങ്ങില്‍ വിങ്ങില്‍ നിന്ന് ഇബ്രാഹിമോവിച്ച് പോസ്റ്റിനു മുന്നിലുള്ള മഹിതാരിനിലേക്ക് പന്ത് നീട്ടി നല്‍കി. എന്നാല്‍ പന്ത് അല്‍പം പുറകിലായിട്ടാണ് എത്തിയത്. ഉയര്‍ന്നു വന്ന പന്തിനെ പുറംകാല്‍ കൊണ്ട് പോസ്റ്റിലോക്ക് വഴിതിരിച്ച് വിടുകയായിരുന്നു പകരക്കാരനായി ഇറങ്ങിയ മഹിതാരിന്‍

മികച്ച സ്കോര്‍പ്പിയോണ്‍ ഗോളുകള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top