മരണം കൂകിവിളിച്ചെത്തിയ ട്രാക്കില്‍ നിന്നും മദ്യപാനിയെ രക്ഷപ്പെടുത്തുന്ന റെയില്‍വേ ജീവനക്കാരന്‍; ശ്വാസം നിലയ്ക്കുന്ന ഒരു അവിശ്വസനീയ വീഡിയോ

റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നായികയെ പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നില്‍ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ഹീറോയെ സിനിമയില്‍ കണ്ടിട്ടുണ്ട്. സിനിമയില്‍ മാത്രമേ അത്തരം ഹീറോയിസം നമ്മള്‍ കണ്ടിട്ടുള്ളൂ. മരണം കൂകിവിളിച്ചെത്തിയ ട്രാക്കില്‍ നിന്നും മദ്യപാനിയായ ഒരാളെ രക്ഷപ്പെടുത്തുന്ന റെയില്‍വേ ജീവനക്കാരനാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ഹീറോ.

മദ്യപിച്ച് ലക്ക് കെട്ട ഒരാള്‍ സൈക്കിളുമായി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലും സാധിക്കാത്ത അയാള്‍ ട്രാക്കിലേക്ക് വീഴാനൊരുങ്ങുകയാണ്. ട്രാക്കിനും പാഞ്ഞടുക്കുന്ന ട്രെയിനിനും ഇടയില്‍ ബോധമില്ലാതെ നില്‍ക്കുകയാണ് അയാള്‍.

ട്രെയിന്‍ മദ്യാപാനിയുടെ അടുത്തെത്താറായപ്പോഴാണ് റെയില്‍വേ ജീവനക്കാരന്‍ ആ വഴി വന്നത്. ഇടിച്ചു ഇടിച്ചില്ലെന്ന മട്ടില്‍ തൊട്ടടുത്തെത്തിയ ട്രെയിനിന് മുന്നില്‍ നിന്നും റെയില്‍വേ ജീവനക്കാരന്‍ മദ്യപാനിയെ തള്ളി ട്രാക്കിന് പുറത്തേക്കിട്ടു. വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top