special page

സദാചാരവാദികളെ വെല്ലുവിളിച്ച് വീണ്ടും ഭാര്യയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച് മുഹമ്മദ് ഷമി

ദില്ലി: ഹിജാബ് ധരിക്കാത്ത ഭാര്യയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് വിമര്‍ശനമുന്നയിച്ച ഓണ്‍ലൈന്‍ സദാചാരവാദികളുടെ വായടപ്പിച്ച് വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് താരം  മുഹമ്മദ് ഷമി. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഹിജാബ് ധരിക്കാത്ത ഭാര്യയുടെ ഫോട്ടോ വീണ്ടും താരം പങ്ക് വെച്ചിരിക്കുന്നത്. ഭാര്യയുടെ ഹിജാബ് ധരിക്കാത്ത ഫോട്ടോ പോസ്റ്റ് ചെയ്തതിന് നേരത്തെ ഷമിക്കെതിരെ രുക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പ്രതികരണമായാണ് പുതിയ ഫോട്ടോ ഇട്ടിട്ടുള്ളത്.

ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകള്‍ വന്നു. മിക്ക കമന്റുകളും ഷമിക്കുള്ള ഉപദേശമായിരുന്നു. ഭാര്യ ആചാരം തെറ്റിക്കുന്നില്ലെന്ന് ഷമി തന്നെയാണ് ഉറപ്പാക്കേണ്ടത്.

സമുദായത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും  കമന്റുകളില്‍ ഷമിയോട് നിര്‍ദേശിച്ചിരുന്നു. ചിലര്‍ക്ക് പറയാനുള്ളത് ഷമിയുടെ ഭാര്യയോടാണ്. സമുദായത്തെ മറന്ന് കളിക്കരുതെന്നും മരിക്കുമെന്ന ചിന്ത ഉണ്ടായിരിക്കണമെന്നും ഇത്തരക്കാര്‍ കമന്റിട്ടു. ഇതിനെതിരെ ചുട്ട മറുപടിയുമായി ഷമിയും അദ്ദേഹത്തിന്റെ പിതാവും രംഗത്ത് വന്നിരുന്നു.

മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി. തങ്ങള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top