സന്തോഷ് ട്രോഫി തിരിച്ച് പിടിക്കാനുറച്ച് കേരളാ ടീം ഇറങ്ങുന്നു

കേരളാ ടീം പരിശീലനത്തില്‍
കോഴീക്കോട്: ഒരു കാലത്ത് കുത്തകയായിരുന്ന സന്തോഷ് ട്രോഫി തിരിച്ചു പിടിക്കാനുള്ള കഠിന പരിശീലനത്തിലാണ് കേരളാ ടീം. അഞ്ചാം തിയതി മുതലാണ് കേരളത്തിന്റെ ഗ്രുപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമാണ് കേരളം ഇക്കുറി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഏറെ കാലത്തിന് ശേഷം ഏറ്റവും മികച്ച ടീം എന്ന വിശേഷണത്തോടെയാണ് കേരളം ഇക്കുറി കളത്തിലിറങ്ങുന്നത്. യുവത്വത്തിനും പരിചയ സമ്പത്തിനും ഒരേ അളവില്‍ പ്രാധാന്യം കൊടുക്കുന്ന ടീം വലിയ വിജയ പ്രതീക്ഷകളാണ് വച്ചു പുലര്‍ത്തുന്നത്. ഉസ്മാന് നയിക്കുന്ന 20 അംഗ ടീമില്‍ പതിനൊന്ന് പേരും പുതു മുഖങ്ങളാണ്. താരതമ്യേന ശക്തരായ ടീമുകള്‍ അണിനിരക്കുന്ന ഗ്രുപ്പ് എ വിഭാഗത്തിലാണ് കേരളം കളിക്കുന്നത്. മുന്‍ കേരളാ ക്യാപ്റ്റന്‍ കൂടിയായ വി പി ഷാജിയാണ് ടീമിന്റെ പരീശിലകന്. ഇക്കുറി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തങ്ങള്‍ക്കാകും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2004 ലാണ് കേരളം അവസാനമായി കപ്പ് നേടിയത്. പോയ വര്‍ഷത്തെ ചാമ്പ്യന്മാരായ സര്‍വീസസും അയല്‍ക്കാരായ കര്‍ണാടകവുമാണ് കേരളത്തിന്റെ മുഖ്യ ഏതിരാളികളായി വിലയിരുത്തുന്നത്. മികച്ച ടീമുമായി ഇറങ്ങുന്ന പുതുച്ചേരിയോടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രുപ്പ് വിഭാഗത്തില്‍ വിജയിക്കുക എന്നതാണ് കേരളത്തിന്റെ ആദ്യ കടമ്പ. ഫുട്ബോള്‍ പ്രാണനാക്കിയ കോഴിക്കോട്ടുകാരുടെ മുന്നില്‍ കപ്പുയര്‍ത്താനാകും എന്ന് തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക