special page

പാരാലിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍റെ ജീവിതം സിനിമയാവുന്നു; സംവിധാനം ഐശ്വര്യ ധനുഷ്


ചെന്നൈ: റിയോ പാരാലിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. മാരിയപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ ധനുഷാണ്. പുതുവത്സരത്തില്‍ ഷാരൂഖ് ഖാനാണ് തന്റെ ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് റിയോ പാരാലിമ്പിക്‌സ് മെഡലുമായി മൈതാനത്ത് പുറം തിരിഞ്ഞിരി നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കുന്ന ചിത്രത്തില്‍ ആരായിരിക്കും മാരിയപ്പനായി എത്തുകയെന്നത് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഐശ്വര്യയുടെ ഭര്‍ത്താവായ ധനുഷ് തന്നെയാണ് ചിത്രത്തിലെ നായകനെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വേല്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സീന്‍ റോള്‍ഡന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് രാജുമുരുകനാണ്.

മാരിയപ്പന്‍റെ പാരാലിമ്പിക്സ് പ്രകടനം

സേലം സ്വദേശിയായ മാരിയപ്പന്‍ തങ്കവേലു പാരാലിംപിക്‌സില്‍ ഹൈജമ്പ് ടി-42 വിഭാഗത്തിലാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 1.89 മീറ്റര്‍ ഉയരം ചാടിയാണ് സ്വര്‍ണ്ണം നേടിയത്. പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണം കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ജംപ് ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് മാരിയപ്പന്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top