സൗദിയില്‍ ജഡ്ജിയെ തട്ടിക്കൊണ്ട് പോയ ആറു ഭീകരരില്‍ മൂന്ന് പേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

റിയാദ്: സൗദിയിലെ ഖത്തീഫില്‍ ജഡ്ജിയെ തട്ടിക്കൊണ്ട് പോയ കേസിലെ ആറ്  ഭീകരരില്‍ മൂന്ന് പേര്‍ പിടിയിലായി. കഴിഞ്ഞ ഡിസംബര്‍ 13 ചൊവ്വാഴ്ച രാവിലെയായിരുന്നു ജഡ്ജിയെ തട്ടിക്കൊണ്ട് പോയിരുന്നത്. മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്. ജഡ്ജിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ഡിസംബര്‍ 13 ചൊവ്വാഴ്ചയായിരുന്നു സൗദിയിലെ ഖത്തീഫിലെ പ്രമുഖ പണ്ഡിതനും ജഡ്ജിയുമായ ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ജീറാനിയെ തന്റെ വീടിനുമുന്നില്‍നിന്നും തട്ടിക്കൊണ്ട് പോയിരുന്നത്. വിരമറിഞ്ഞ ഉടന്‍ സൗദി സുരക്ഷാ വിഭാഗം പഴുതടച്ച അന്വേഷണം നടത്തിയിരുന്നു. ആറ് പ്രതികളില്‍ ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ജീറാനിയെ തട്ടികൊണ്ടുപോകാന്‍ സഹായിച്ചവരെയാണ് പിടികൂടിയിരിക്കുന്നത്.

അബ്ദുല്ല അലി അഹ്മദ് ദര്‍വീഷ്, മാസിന്‍ അലി അഹമ്മദ് അല്‍ ഖുബുഅ, മുസ്തഫ അഹ്മദ് സല്‍മാന്‍ എന്നീ പ്രതികളാണ് പിടിയിലായത്. മൂവരേയും പിടികൂടാനായത് വലിയ നേട്ടമായി കാണുന്നുവെന്നാണ് സൗദി ആഭ്യന്തര വിഭാഗം അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകാനായി ജഡ്ജിയെ നിരീക്ഷിച്ച് വിവരം നല്‍കാന്‍ ചുമതലപ്പെടുത്തിയവരാണ് പിടിയിലായ മൂവരും. മൂന്ന് മാസം മുമ്പ് ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചവരാണ് ജഡ്ജിയെ തട്ടിക്കൊണ്ട് പോകുന്നതില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേരും. ഇവരെ ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്.

തട്ടിക്കൊണ്ട് പോകുന്നതില്‍ പങ്കാളികളായ വേറെയും പ്രതികളുണ്ടെന്നും ജഡ്ജിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. തട്ടികൊണ്ടുപോയ ജഡ്ജി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ജീറാനിയെകുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

പ്രതികളെ സംബന്തിച്ച് വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറിലൊ തൊട്ടടുത്തുള്ള സുരക്ഷാ ഓഫീസുകളിലൊ വിവരമറിയിക്കണമെമന്ന് ആഭൃന്തര മന്ത്രാലയം  അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top