special page

സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ പരിശോധന ആരംഭിക്കും

പ്രതീകാത്മക ചിത്രം

ദുബായ്:  സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ പരിശോധന ആരംഭിക്കും. മനുഷ്യ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റെ  നേരത്വത്തിലാണ് പരിശോധന. സ്വദേശി  പൗരൻമാർക്ക്  തൊഴിൽ ഉറപ്പാക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവുകൾ നടപ്പിലാക്കിയോ എന്നാണ് പരിശോധിക്കുക .

അഞ്ഞൂറിലധികം  തൊഴിലാളികൾ ഉള്ള രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു സ്വദേശിക്ക് എങ്കിലും   നിയമനം നൽകണം എന്ന് യുഎഇ മനുഷ്യ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം ഉത്തരവിറക്കി യിരുന്നു. ആരോഗ്യ  സുരക്ഷ  ഓഫീസർ തസ്തികയിൽ ആണ്  എമറാത്തിക്ക് നിയമനം  നൽക്കേണ്ടത്. ഈ ഉത്തരവ്  സ്വകാര്യ സ്ഥാപനങ്ങൾ പാലിച്ചിട്ടുണ്ടോ എന്നാണ്  നാളെ മുതൽ പരിശോധിക്കുന്നത് .

ആയിരത്തിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് സ്വദേശികൾക്കും നിയമനം നൽകണം എന്നും മന്ത്രാലയം ഉത്തരവ്  ഇറക്കിയിരുന്നു. ഡാറ്റ എൻട്രി തസ്തികയിലേക്കാണ് ഇത്തരം സ്ഥാപനങ്ങൾ സ്വദേശികളെ നിയമിക്കാൻ നിർദ്ദേശം നൽകിയിരുന്നത് .ഇത്തരം സ്ഥാപനങ്ങളിലും  നാളെ മുതൽ പരിശോധm ആരംഭിക്കും.ഈ രണ്ട് തസ്തികകളിലേക്കും നിയമനം നടത്തുന്നതിനായി യോഗ്യരായവരുടെ പട്ടിക സ്വദേശിവത്കകരണ മന്ത്രാലയം നേരത്തെ തയ്യാറാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top