പങ്കാളി മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം

പ്രതീകാത്മക ചിത്രം

തിരക്കേറിയ ആധുനിക ലോകത്തില്‍ മാനസിക സമ്മര്‍ദ്ദമില്ലാത്തവരായി ഉള്ളവര്‍ അപൂര്‍വ്വമാണ്. ചിന്തകള്‍ പോലും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവിതപങ്കാളികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പരസ്പരം പ്രശ്‌നങ്ങള്‍ മനസിലാക്കി മുന്നോട്ട് പോകുക എന്നത് പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല.

പങ്കാളിയുടെ മനസ് അസ്വസ്ഥമാണോ, ഡിപ്രഷനാല്‍ വലയുന്നുണ്ടോ എന്നെല്ലാം അറിഞ്ഞ് വേണ്ട രീതിയില്‍ സമചിത്തതയോടെ പെരുമാറിയാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. പങ്കാളി മാനസിക സമ്മര്‍ദ്ദത്തിനാല്‍ വലയുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ഉപകരിക്കുന്ന ചില ലക്ഷണങ്ങള്‍.

  • താല്‍പ്പര്യമില്ലായ്മ, ഉല്‍സാഹമില്ലായ്മ

ഏത് കാര്യത്തോടുമുള്ള പ്രതികൂലമായ പ്രതികരണം, ഒന്നിനോടുമുള്ള താല്‍പ്പര്യമില്ലായ്മ, ഉല്‍സാഹക്കുറവ് എന്നിവ കാണിക്കുന്നുണ്ടെങ്കില്‍ ഒരു പരിധി വരെ ഉറപ്പിക്കാം, പങ്കാളി മാനസിക സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന്.

  • ശാരീരികമായ സൂചനകള്‍

മാനസിക സമ്മര്‍ദ്ദം ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും. വിശപ്പില്ലാതിരിക്കുക, വണ്ണം കൂടുക തുടങ്ങിയവ മാനസിക സമ്മര്‍ദ്ദം കാരണം ഉണ്ടാകുന്നതാകാം. അകാരണമായ ശാരീരിക വേദനയും ഡിപ്രഷന്‍ കാരണം ഉണ്ടാകാം.

  • അനന്തമായ ചിന്തകള്‍

ഒറ്റയ്ക്കിരിക്കുമ്പോള്‍ ഏതൊരാളും ചിന്തകളില്‍ മു
ഴുകിയാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ അന്ത്യമില്ലാതെ അനന്തമായാണ് ചിന്തകള്‍ പോകുന്നത് എങ്കില്‍ ആചിന്തയെ കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്നാണര്‍ത്ഥം. പതിവിനു വിരുദിധമായുള്ള ദേഷ്യം, അനാവശ്യമായ ഉല്‍കണ്ഠ തുടങ്ങിയവയെല്ലാം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.

  • ഒന്നിലും ഒരു ശ്രദ്ധയുമില്ല

വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ പോലും തീരെ ശ്രദ്ധയില്ലാതെ ചെയ്യുന്നത് ഡിപ്രഷന്റെ ലക്ഷണമാണ്. ഇത്തരക്കാര്‍ക്ക് യാതൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഇതോടൊപ്പം ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതിരിക്കുക, തെറ്റായ തീരുമാനങ്ങള്‍ എടുക്കുക എന്നി കൂടി ഉണ്ടെങ്കില്‍ ഉറപ്പിക്കാം, പങ്കാളിയ്ക്ക് ശ്രദ്ധയും കരുതലും കൂടുതലായി നല്‍കേണ്ട സമയമായെന്ന്.

  • ‘ഒന്നും ശരിയാകില്ല’

ഏത് കാര്യത്തിലും പ്രതികൂലമായ ചിന്തകള്‍ മനസില്‍ വരുന്നവരില്‍ ഭൂരിഭാഗം പേരും മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണ്. തന്റെ കഴിവുകളില്‍ പോലും വിശ്വാസമില്ലാതിരിക്കുക, ഉറപ്പില്ലാത്ത കാര്യങ്ങള്‍ എല്ലാം പ്രതികൂലമായി ഭവിക്കും എന്ന് ചിന്തിക്കുക എന്നിവയെല്ലാം സൂചിപ്പിക്കുന്നത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top