വെല്‍ക്കം ഓഫര്‍ ഇന്നലെ അവസാനിച്ചു; ഇന്നു മുതല്‍ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’; ദിവസേന ഒരു ജിബി ഫ്രീ

പ്രതീകാത്മക ചിത്രം

ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ കടന്നുവന്നത്. പരിധിയില്ലാത്ത  ഇന്റര്‍നെറ്റിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും മെസ്സേജുകളും ജിയോ തന്നു. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം പുതുവത്സരത്തില്‍ ജിയോ ഓഫറുകളില്‍ മാറ്റം വരുത്തുകയാണ്.

വെല്‍ക്കം ഓഫര്‍ എന്ന പേരില്‍ വന്ന ആദ്യ ഓഫറുകള്‍ക്കു പകരം ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പുതിയ ഓഫറാണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. രണ്ട് ഓഫറുകളും തമ്മില്‍ സാരമായ വ്യത്യാസങ്ങളാണുളളത്.

ഫെയര്‍ യൂസേജ് പോളിസി പ്രകാരം ഇന്നുമുതല്‍ ദിവസേന ഒരു ജിബി ഡാറ്റാ മാത്രമാണ് സൗജന്യമായി ലഭിക്കുക. വെല്‍ക്കം ഓഫറില്‍ അത് നാല് ജിബി ആയിരുന്നു. ഒരു ജിബി ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ 128 kb/s മാത്രമായിരിക്കും ഇന്റര്‍നെറ്റ് വേഗത. ധാരാളം ഡാറ്റാ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഒരു പ്രശ്‌നമാകാനിടയുണ്ട്.

എന്നാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ വിവിധ ഡാറ്റാ പായ്ക്കുകള്‍ ഉപയോഗിച്ച് 4ജി വേഗത നിലനിര്‍ത്താനാവും. 51 രൂപയുടെ പായ്ക്കില്‍ 1 ജിബി 4ജി ഡാറ്റായും 301 രൂപയുടെ പായ്ക്കില്‍ 6 ജിബി 4ജി ഡാറ്റായും 28 ദിവസ വാലിഡിറ്റിയോടെ ലഭ്യമാകും.

നേരത്തെ ഡിസംബര്‍ 31 വരെ ഉണ്ടായിരുന്ന ഓഫര്‍ വീണ്ടും മൂന്നുമാസം നീട്ടുന്നതുമായി ബന്ധപ്പെട്ട് ജിയോ വിശദീകരണം നല്‍കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു. വെല്‍ക്കം ഓഫര്‍ നീട്ടിയതല്ല ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്നാണ് ജിയോ ഇതിന് മറുപടി നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top