സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സമരം നടത്തുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തീയറ്റര്‍ ഉടമകളുടെ അഹങ്കാരവും പിടിവാശിയുമാണ്. സിനിമാസമരം തുടര്‍ന്നാല്‍ മലയാള സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയിലാകും.

സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലയാള സിനിമാ മേഖല പരിഷ്‌കരിക്കുന്നതിനും, ഇത്തരം പ്രശ്‌നങ്ങള്‍ തടയുന്നതിനുമായി താന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായും അടൂര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top