special page

‘സത്യം ശിവം സുന്ദര’ത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അശ്വതി മേനോന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; തിരിച്ചുവരവ് ഫഹദിനൊപ്പം

അശ്വതി മേനോന്‍

സത്യം ശിവം സുന്ദരം എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് മലയാളികളുടെ മനം കവര്‍ന്ന അശ്വതി മേനോനെ ആരും മറന്നു കാണാന്‍ വഴിയില്ല. ഫഹദ് ഫാസില്‍ നായകനാകുന്ന റാഫി ചിത്രത്തിലൂടെ ഒരു വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. അശ്വതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിലേയ്ക്ക് മടങ്ങിവരുന്നതില്‍ ആശങ്കയുണ്ടെങ്കിലും റാഫിയാണ് ആത്മവിശ്വാസം തിരികെത്തന്നത്. റാഫി-ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ തിരികെയെത്താന്‍ സാധിക്കുന്നത് വലിയൊരവസരമായാണ് കാണുന്നത്.- നടി പറയുന്നു.

ഗോവയില്‍നിന്നു വരുന്ന ലൂസി എന്ന കഥാപാത്രമായാണ് താന്‍ അഭിനയിക്കുന്നത്. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം. ശ്രദ്ധിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത്. ഇത്രയും വര്‍ഷം സിനിമാ മേഖലയില്‍ നിന്നും മാറിനിന്നത് എന്തിനെന്ന ചോദ്യത്തിനും അശ്വതിയ്ക്ക് ഉത്തരമുണ്ട്- കുടുംബം ദുബായിലേയ്ക്ക് മാറിയതിനോടപ്പം ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കേണ്ടിയും വന്നു. സിനിമയില്‍ സജീവ സാന്നിധ്യം അല്ലായിരുന്നെങ്കിലും കലാ ലോകത്തുനിന്നും മാറിനിന്നിട്ടില്ല.

ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നാണ് അശ്വതി പറയുന്നത്. അതിനാല്‍ താന്‍ വളരെ സന്തോഷത്തിലാണെന്നും അശ്വതി പറയുന്നു. സത്യം ശിവം സുന്ദരം, ഒന്നാമന്‍, സാവിത്രിയുടെ അരഞ്ഞാണം എന്നീ സിനിമകളിലാണ് അശ്വതി മേനോന്‍ ആദ്യ വരവില്‍ അഭിനയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top