ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ വിരമിച്ചു


ദില്ലി: ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. വിരമിക്കുന്ന കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ സോംദേവ് തന്നെയാണ് അറിയിച്ചത്. ടെന്നീസില്‍ നിന്ന് വിരമിക്കുകയെന്ന പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണ്. ഇത് വരെ എല്ലാവരും തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും സോംദേവ് ട്വിറ്ററില്‍ കുറിച്ചു.

ഏറെ നാളായി തുടരുന്ന പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ചെന്നൈ ഓപ്പണില്‍ മത്സരിക്കുന്നില്ലെന്ന കാര്യം സോംദേവ് വ്യക്തമാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ആസാമില്‍ ജനിച്ച സേംദേവ് 2008 ലാണ് പ്രഫഷണല്‍ ടെന്നീസ് രംഗത്തേക്ക് കടന്നു വരുന്നത്. ലോക റാങ്കിങ്ങില്‍ 62 വരേയെത്തിയ സോംദേവ് ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരം നിലവില്‍ ലോക റാങ്കിങ്ങില്‍ 704 ആം സ്ഥാനത്താണ്.

2009 ല്‍ ചെന്നൈ ഓപ്പണിന്റേയും 2011 ല്‍ ആഫ്രിക്കന്‍ ഓപ്പണിന്റെ ഫൈനലിലും സോംദേവ് വര്‍മന്‍ പ്രവേശിച്ചിരുന്നു. 2008 മുതല്‍ ഡേവിഡ് കപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന സോംദേവ് പതിനാല് മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയിട്ടുണ്ട്. അടുത്ത  ഡേവിഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും താരത്തെ പരിഗണിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top