പാലക്കാട് പുതുവത്സരാഘോഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

പ്രതീകാത്മക ചിത്രം

പാലക്കാട്: പുതുവത്സര ആഘോഷത്തിനിടെ പാലക്കാട് എലവഞ്ചേരിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കൊട്ടേക്കാട് സ്വദേശി സുജിത്താണ് (19) മരിച്ചത്. പ്രാദേശിക സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുജിതിനെ കുത്തുകയായിരുന്നു. സുജിത് സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

സംഭവത്തില്‍ പ്രതികളായ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top