special page

സൗദിയിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാതൃകയില്‍ മാറ്റം വരുത്തുമെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചരണം തെറ്റാണെന്ന് ട്രാഫിക്ക് വിഭാഗം

പ്രതീകാത്മക ചിത്രം

റിയാദ്:  സൗദിയിലെ വാഹനങ്ങളുടെ നിലവിലുള്ള നമ്പര്‍ പ്‌ളേറ്റ് മാതൃകയില്‍ മാറ്റം വരുത്തുമെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചരണം തെറ്റാണെന്ന് ട്രാഫിക്ക് വിഭാഗം അറിയിച്ചു.  ഇതുവരെ അത്തരമൊരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നും ട്രാഫിക്ക് വിഭാഗത്തിന്റെ അറിയിപ്പുകള്‍ക്ക് ഔദ്യോഗീക സ്രോതസ്സുകളെയാണ് ആശ്രയിക്കേണ്ടതെന്നും ട്രാഫിക്ക് വിഭാഗം വക്താവ് അറിയിച്ചു.

സൗദിയിലെ വാഹനങ്ങള്‍ക്ക് നിലവിലുള്ള നമ്പര്‍ പ്‌ളേറ്റുകളുടെ മാതൃക മാറ്റി പുതിയ മാതൃകയിലുള്ള നമ്പര്‍ പ്‌ളേറ്റുകള്‍ നിലവില്‍ വരുത്തുമെന്ന് വൃാപകമായ പ്രചരണമുണ്ടായിരുന്നു. ഇത്തരം പ്രചരണത്തെ തുടര്‍ന്നാണ് സൗദി ഗതാഗത നിയന്ത്രണ വിഭാഗം വിശദീകരണവുമായി രംഗത്തുവന്നത്. ട്രാഫിക്ക് വിഭാഗം ഇതുവരെ നിലവിലുള്ള നമ്പര്‍ പ്‌ളേറ്റുകള്‍ മാറ്റുന്നതിനെ കുറിച്ച് യാതൊരു അറിയിപ്പും പുറത്തിവിട്ടിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നുമാണ് ട്രാഫിക്ക് വിഭാഗം അറിയിച്ചിട്ടുള്ളത്. ട്രാഫിക്ക് വിഭാഗം വക്താവ് കേണല്‍ താരീഖ് അല്‍ റബി ആന്‍ ആണ് ഇത് സംബന്ധമായ വിശദീകരണം നല്‍കിയിട്ടുള്ളത്.

സാധാരണയായി ട്രാഫിക്ക് വിഭാഗം വല്ല പരിഷ്‌ക്കരണവും കൊണ്ടുവരുന്നെങ്കില്‍ ഔദേൃാഗീകമായി വിവരമറിയിക്കുകയാണ് പതിവ്. ഔദ്യോഗീക വിവരം ലഭിക്കുവാന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൗദി ട്രാഫിക്ക്‌വിഭാഗത്തിന്റെ ഔദ്യോഗീക സ്രോതസ്സുകളെയാണ് സമീപിക്കേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ കാണുന്ന എല്ലാ വിവരവും വിശ്വസനീയമല്ലെന്നും ട്രാഫിക്ക് വിഭാഗം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top