‘ഗെറ്റ് റെഡി’; വിജയ് ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ പുറത്തിറങ്ങാന്‍ മിനുറ്റുകള്‍ മാത്രം

ഭൈരവ

ചെന്നൈ: ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. വിജയുടെ അഭിനയ ജീവിതത്തിലെ 60-ആം ചിത്രമാണ് ഭൈരവ. ഇന്ന് രാത്രി 10:00 മണിയ്ക്ക് ട്രെയിലര്‍ പുറത്തിറങ്ങും എന്ന് വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.

നേരത്തേ ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയിരുന്നു.
മലയാളി നടി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം തെരിക്ക് ശേഷമുള്ള വിജയ്യുടെ ചിത്രമാണ് ഭൈരവ. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്.

വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു,ഹരീഷ് ഉത്തമന്‍, സതീഷ്, അപര്‍ണ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയിന്റെ ട്വീറ്റ്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top