special page

വിശേഷിപ്പിക്കാന്‍ വാക്കുകളില്ല; പറക്കും ക്യാച്ചില്‍ പകച്ച് ക്രിക്കറ്റ് ലോകം

അഡ്‌ലെയ്ഡ്: ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ബാറ്റ്‌സ്മാന്റെ ബാറ്റില്‍ തട്ടി വരുന്ന പന്തുകളെ പറന്ന് കൈക്കലാക്കിയും, ഞൊടിയിടയിലുള്ള സ്റ്റംപിങ്ങുകളുമൊക്കെ പലപ്പോഴും മത്സരത്തിന്റെ ഗതി തന്നെ മാറ്റി മാറിക്കാറുണ്ട്. അത്തരത്തിലുള്ള ഉഗ്രന്‍ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.

മാര്‍ക്ക് ബൗച്ചര്‍, ആദം ഗില്‍ക്രിസ്റ്റ്, കുമാര്‍ സംഗക്കാര, മഹേന്ദ്ര സിംഗ് ധോണി എന്നിവരൊക്കെ വിക്കറ്റിന് മുന്നിലും പിന്നിലുമൊക്കെ മികച്ച പ്രകടനം നടത്തിയവരാണ്. ഇവരുടെ മികച്ച പ്രകടനങ്ങള്‍ ടീമിന്റെ വിജയത്തിലും നിര്‍ണ്ണായകമാവാറുണ്ട്.

ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ലീഗിലാണ് ഇപ്പോള്‍ അത്ഭുത ക്യാച്ച് പിറന്നിരിക്കുന്നത്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് വിക്കറ്റ് കീപ്പര്‍ ലൂഡ്മാനാണ് പറക്കും ക്യച്ചിന്റെ ഉടമ. വെസ്റ്റിന്‍ഡീസ് താരം കീറന്‍ പൊള്ളാര്‍ഡിന്റെ പന്ത് നേരിട്ട ബാറ്റ്‌സ്മാന്റെ ബാറ്റില്‍ തട്ടി പന്ത് പിറകോട്ട്. എന്നാല്‍ ഇടതു വശത്തേക്ക് ഡൈവ് ചെയ്ത് ലൂഡ്മാന്‍ പന്തിനെ കൈക്കലാക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top