സിനിമ തിയേറ്ററില്‍ കഞ്ചാവ് വലിച്ച യുവാവിനെ പൊലീസ് പിടികൂടി; ശിക്ഷയായി 200 പുഷ്-അപ്പ് (വീഡിയോ)

പുഷ് അപ്പ് എടുക്കുന്ന യുവാവ്

ആര്‍ലിംഗ്ടണ്‍: തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കഞ്ചാവ് വലിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. എന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം 200 പുഷ്-അപ്പുകള്‍ എടുക്കാനാണ് ഇയാളോട് പൊലീസ് പറഞ്ഞത്. ആരോ ചിത്രീകരിച്ച ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ആര്‍ലിംഗ്ടണിലാണ് സംഭവം. ഡ്യൂട്ടിയിലില്ലാതിരുന്ന പൊലീസുകാരനായ എറിക് ബോള്‍ ആണ് തിയേറ്ററിലിരുന്ന് കഞ്ചാവടിച്ചയാള്‍ക്ക് ഈ എട്ടിന്റെ പണി നല്‍കിയത്. അതേ തിയ്യേറ്ററില്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു എറിക്.

കഞ്ചാവ് വലിക്കുന്നുവെന്ന വിവരം ചിലര്‍ ഇദ്ദേഹത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിന് സമീപം എറിക് എത്തിയത്. വലിച്ചു തീര്‍ന്ന കഞ്ചാവിന്റെ കുറ്റി എറിഞ്ഞഇരുന്നെങ്കിലും കഞ്ചാവിന്റെ മണം അവിടെ തന്നെ ഉണ്ടായിരുന്നു. ഇത് ക്രിമിനല്‍ കുറ്റമാണെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് എറിക് യുവാവിനോട് പറഞ്ഞു.

ജയില്‍ ശിക്ഷ എന്ന് കേട്ടതോടെ പേടിച്ച് വിറച്ച യുവാവ് എങ്ങനെയെങ്കിലും അതൊഴിവാക്കിത്തരാനായി എറിക്കിനോട് കരഞ്ഞു കാലു പിടിച്ചു. ഒടുവില്‍ 200 പുഷ്-അപ്പുകള്‍ എടുത്താല്‍ വിട്ടയക്കാമെന്ന് എറിക്ക് യുവാവിനോട് പറഞ്ഞു.

ജയിലിനേക്കാള്‍ ഭേദം പുഷ്-അപ്പാണെന്ന് മനസിലാക്കിയ യുവാവ് ഇതിന് സമ്മതിച്ചു. അതേ സമയം തിയേറ്ററില്‍ നിന്ന് പുറത്തു വന്ന യുവാവിന്റെ അമ്മ വിവരങ്ങളളിഞ്ഞപ്പോള്‍ എറിക്കിനെ അഭിനന്ദിച്ചു. അറസ്റ്റ് ഒഴിവാക്കിയതിന് നന്ദിയും പറഞ്ഞു അമ്മ. വീഡിയോ നെറ്റില്‍ ഹിറ്റായതോടെ പൊലീസുകാരനായ എറിക്കിന് ലോകമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

വീഡിയോ കാണാം:

DONT MISS