special page

ഗോദയ്ക്ക് പുറത്ത് ആടിത്തകര്‍ത്ത് ‘ദംഗല്‍’ പെണ്‍പുലികള്‍; കാണാം കിടിലന്‍ ഡാന്‍സ് വീഡിയോ

മുംബൈ: ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ പഴങ്കതയാക്കി മുന്നേറുകയാണ് ആമിര്‍ഖാന്‍ ചിത്രം ‘ദംഗല്‍’. ചിത്രത്തില്‍ ഗീതാ ഫോഗറ്റിനെയും ബബിതാ ഫോഗറ്റിനെയും അവതരിപ്പിച്ച ഫാത്തിമ സന ഷെയ്ഖിനെയും, സന്യ മല്‍ഹോത്രയെയും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

തീയറ്ററിനുള്ളില്‍ നിറഞ്ഞ കൈയ്യടികളോടെ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ തീയറ്ററിന് പുറത്തും ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് ഫാത്തിമയും സന്യയും. ഇരുവരുടെയും ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുന്നത്. വന്‍ സ്വീകരണമാണ് ഇരുവരുടെയും വീഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ 29.78 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതിന് പിന്നാലെ ശനിയാഴ്ച 34.82 കോടി രൂപയും ചിത്രം കളക്ട് ചെയ്തു. പ്രേക്ഷരില്‍ നിന്നും പ്രേക്ഷകരിലേക്ക് ചിത്രത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായം പ്രചരിച്ചതോടെ മിക്ക തീയേറ്ററുകളിലും ചിത്രം കാണുന്നതിനായി ആളുകള്‍ ഒഴുകിയെത്തി. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉള്‍പ്പെടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ചിത്രം 64.60 കോടിയാണ് നേടിയത്. ക്രിസ്തുമസ് ദിനമായ ഞായറാഴ്ച നേടിയതാകട്ടെ 42.35 കോടി. ഇതോടെ മൂന്ന് ദിവസംകൊണ്ട് ദംഗല്‍ 106.95 കോടി നേടി.

 നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറി കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top