ശ്രദ്ധിക്കുക! നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല; നിങ്ങളുടെ ഫോണും ഉണ്ടോ പട്ടികയില്‍?

ഇനി ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകാന്‍ മണിക്കൂറുകള്‍ മാത്രം. ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന രഹിതമാകുന്ന ഒഎസുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സിമ്പിയന്‍ ഒഎസ് (Symbian OS).
ഒരു കാലത്ത് രാജാവായിരുന്ന സിമ്പിയന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ നമ്മള് അത്രപെട്ടെന്ന് മറക്കാനിടയില്ല. നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിമ്പിയന്‍ ഒഎസിന് വേണ്ടി മാത്രം ഒട്ടനവധി ആപ്പുകളാണ് അക്കാലങ്ങളില്‍ രംഗത്തിറിക്കിയിരുന്നത്.

പിന്നീട് നോക്കിയയുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി എന്ന് വിശേഷിപ്പിക്കാവുന്ന N8 ശ്രേണിയിലും നോക്കിയ ഉള്‍പ്പെടുത്തിയത് ഇതേ സിമ്പിയന്‍ ഒഎസിനെയായിരുന്നു. എന്നാല്‍ അതൊക്കെ ചരിത്രം മാത്രം. ആന്‍ഡ്രോയ്ഡിന്റെ അതിപ്രസരത്തില്‍ മുങ്ങി പോയ സിമ്പിയന്‍ ഒഎസിനെ, പ്രമുഖ ആപ്പുകളും കൈയൊഴിയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒടുവില്‍ വാട്സ്ആപ്പ് സിമ്പിയന്‍ ഒഎസുമായുള്ള ബന്ധം പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഡിസംബര്‍ 31 ന് ശേഷം സിമ്പിയന്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പിനെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്ട്സ്ആപ്പ് വ്യക്തമാക്കി. സിമ്പിയനില് അധിഷ്ടിതമായ ഫോണുകളെ നിര്‍മ്മിക്കുന്നതില്‍ നിന്നും നോക്കിയ പിന്മാറിയെങ്കിലും, നോക്കിയ E6, 5233, c5 03, Asha 306, നോക്കിയ E52 മുതലായ ഫോണുകള്‍ക്ക് ഇപ്പോഴും പ്രചാരമേറെയാണ്. നോക്കിയയുടെ സിമ്പിയന്‍ ഒഎസിനൊപ്പം ഒരു പിടി മറ്റ് ഒഎസുകള്‍ക്കുള്ള പിന്തുണയും വാട്സ്ആപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഏതൊക്കെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല-
- ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി 10 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണകള്‍
- നോക്കിയ S40 ഫോണുകള്‍
- നോക്കിയ S60 ഫോണുകള്‍
- ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍
- വിന്‍ഡോസ് 7.1 ല്‍ അധിഷ്ടിതമായ ഫോണുകള്‍
- ആപ്പിള്‍ ഐഫോണ്‍ 3GS, iOS 6 ല്‍ അധിഷ്ടിതമായ ഐഫോണുകള്‍
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക