തൃശൂരില്‍ വനിത പൊലീസിനെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: തൃശൂരില്‍ വനിത പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45കാരനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

42കാരിയായ വനിതാപോലീസാണ് പരാതിക്കാരി. 2014 മുതല്‍ കഴിഞ്ഞ നവംബര്‍ 20 വരെ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ചാവക്കാട് സിഐക്കാണ് ഇവര്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ വടക്കേക്കാട് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top