special page

ട്വിറ്ററില്‍ വീരുവിന്റെ വെടിക്കെട്ട്; പിറന്നാള്‍ ദിനത്തില്‍ റൂട്ടിന്റെ വേര് പിഴുതെടുത്ത് സേവാഗ്

മുംബൈ: അങ്ങനെ ആരെയും വെറുതെ വിടാന്‍ ഉദ്ദേശമില്ല വീരുവിന്. ട്വിറ്ററില്‍ മറ്റുള്ളവരെ കളിയാക്കിയും തമാശകളുടെ വെടിക്കെട്ട് തീര്‍ത്തുമൊക്കെ തകര്‍ക്കുകയാണ് വീരു. ഒന്നിന് പിന്നാലെ ഒന്നായി സേവാഗിന്റെ തമാശകള്‍ നവമാധ്യമങ്ങളില്‍ ഹിറ്റായി മാറുകയാണ്. സച്ചിനെ പോലും വെറുതെ വിടാത്ത വീരുവിന്റെ പുതിയ ഇര ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ടാണ്.

ജോ റൂട്ടിന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നപ്പോഴാണ് സെവാഗ് വീണ്ടും സേവാഗായത്. ആദ്യം ജന്മദിനാശംസകള്‍ നേര്‍ന്ന വീരു പിന്നീട് തന്റെ ശൈലിയില്‍ ഒരു കമന്റും പാസാക്കി. ആര്‍ത്തിയുള്ള കളിക്കാരനാണെന്ന് റൂട്ടിനെ വിശേഷിപ്പിച്ച സേവാഗ് ഈ റൂട്ടിലുള്ള എല്ലാ ലൈനുകളും തിരക്കിലാണ് എന്നും ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച ക്രിക്കറ്റര്‍മാരായ വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെയൊപ്പമാണ് റൂട്ടിന്റെയും സ്ഥാനം. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ റൂട്ട് ആയിരുന്നു.

തമാശ ട്വീറ്റുകളുമായി ഇതാദ്യമായല്ല  സെവാഗ് രംഗത്തെത്തുന്നത്, ഇന്ത്യയുടെ ഒളിമ്പിക് നേട്ടങ്ങളെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച വീരുവിന്റെ വീരോതിഹാസം ആരും മറക്കാനിടയില്ല. ടെസ്റ്റ് റാങ്കില്‍ ഒന്നാമതെത്തിയ ടീം ഇന്ത്യയെ അഭിനന്ദിച്ച സച്ചിന്റെ ട്വീറ്റിന് സെവാഗ് നല്‍കിയ മറുപടിയും ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണവും സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിയാണ് പടര്‍ത്തിയത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top