special page

റൊണാള്‍ഡോ റയല്‍ വിടുമോ? സ്വപ്‌നവിലയുമായി ചൈനീസ് ക്ലബ്ബ്; തീരുമാനം തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അബുദാബി: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റാഞ്ചാന്‍ കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനവുമായി ചൈനീസ് ക്ലബ്ബ് രംഗത്ത്. പോര്‍ച്ചുഗീസ് താരത്തെ കിട്ടാനായി 2149 കോടിയോളം രൂപയാണ് റയല്‍ മാഡ്രിഡിന് നല്‍കാമെന്ന് പറഞ്ഞതെങ്കില്‍ പ്രതി വര്‍ഷം 716 കോടി രൂപയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ച വാഗ്ദാനം.

ഇതോടെ ആശങ്കയിലായ റയല്‍ ആരാധകര്‍ക്കു മുന്നില്‍ റൊണാള്‍ഡോ തന്റെ തീരുമാനം തുറന്ന് പറഞ്ഞു. റയല്‍ മാഡ്രിഡ് നല്‍കുന്ന പണത്തിന്റെ പതിന്‍മടങ്ങാണ് ഇപ്പോള്‍ ചൈനീസ് ക്ലബ്ബ് റൊണാള്‍ഡോയ്ക്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ എല്ലാം തരാന്‍ പണത്തിന് കഴിയില്ലെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

തന്റെ പ്രിയ ക്ലബ്ബായ റയല്‍ മാഡ്രിഡിനൊപ്പം തുടരാനാണ് റൊണാള്‍ഡോയുടെ തീരുമാനം. റയല്‍ മാഡ്രിഡാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ജീവിതമെന്നാണ് താരത്തിന്റെ വക്താവായ ജോര്‍ജ്ജ് മെന്‍ഡെസ് പറഞ്ഞു. മറ്റ് താരങ്ങള്‍ വേറെ ലീഗുകളിലേക്ക് കുടിയേറിയത് തന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

മുന്‍പ് ചെല്‍സി വിട്ട് ഓസ്‌കാറും ബൊക്ക ജൂനിയേഴ്‌സ് വിട്ട് ടെവസും ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് മാറിയിരുന്നു. ടെവസിനെ 602 കോടി രൂപയ്ക്ക് ചൈനീസ് ക്ലബ്ബായ ഷാംഗ്ഹായ് ഷെന്‍ഹുവയാണ് സ്വന്തമാക്കിയത് എങ്കില്‍ ബ്രസീല്‍ താരമായ ഓസ്‌കാറിനെ ചൈനീസ് ക്ലബ്ബ് ഷാംഗ്ഹായ് എസ്‌ഐപിജി 426 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top