സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സഹപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം

സാന്റിയാഗോ: കപ്പലില്‍ നിന്നും വനിതാ നാവികരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാവികര്‍ക്കെതിരെ കേസ് എടുത്തു.ചിലിയന്‍ നാവിക സേനയിലെ വനിതാ നേവികരുടെ ദൃശ്യങ്ങളാണ് നാവികര്‍ ക്യാമറയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

തങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു വനിതാ നേവി ഉദ്യോഗസ്ഥമാരിലൊരാളാണ് പൊലീസില്‍ പരാതി നല്‍കിയത്. സഹപ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വെച്ച് പൊറുപ്പിക്കില്ല. നാവികര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലെറ്റ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top